ല​ഹ​രി മ​രു​ന്നു​ വി​ല്പ​ന ലൈസൻസ്: ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ​ക്ക് ന​ൽ​കി​യ അധികാരം റ​ദ്ദാ​ക്കി
ല​ഹ​രി മ​രു​ന്നു​ വി​ല്പ​ന ലൈസൻസ്:  ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ​ക്ക്  ന​ൽ​കി​യ അധികാരം റ​ദ്ദാ​ക്കി
Monday, September 17, 2018 11:49 PM IST
കൊ​​​ച്ചി: ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വേ​​​ദ​​​ന​​​യ്ക്കും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ല​​​ഹ​​​രി മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യ്ക്ക് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ല​​​ഹ​​​രി മ​​​രു​​​ന്ന് നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി 22ന് ​​​കൊ​​​ണ്ടു​​വ​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ധി​​​കാ​​​രം ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്. ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​ൻ വേ​​​ണ്ട മ​​​യ​​​ക്കു​​മ​​​രു​​​ന്നു​​​ക​​​ൾ നി​​​ശ്ചി​​​ത അ​​​ള​​​വി​​​ൽ കൈ​​​വ​​​ശം വ​​യ്ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​നാ​​​ണ് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ വി​​​ല്പ​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​ൻ ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കി സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി എം.​​​എ​​​സ്. അ​​​ബ്ദു​​​ൾ റ​​​ഹീം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.