ഉ​പ​വാ​സ സ​മ​രം 12-ാം ദി​വ​സ​ത്തി​ലേ​ക്ക്
Tuesday, September 18, 2018 11:44 PM IST
കൊ​​​ച്ചി: ജ​​​ല​​​ന്ധ​​​ർ ബി​​​ഷ​​​പ്പി​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ന്നു​​വ​​​രു​​​ന്ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം 12 -ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. ബി​​​ഷ​​​പ്പി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് ബി​​​ഷ​​​പ്പി​​​ന്‍റെ അ​​​റ​​​സ്റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​രം ചെ​​​യ്യു​​​ന്ന ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

ക​​​ന്യാ​​​സ്ത്രീ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക പി. ​​ഗീ​​​ത​​​യും നി​​​രാ​​​ഹാ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണ്. മു​​​ൻ​​​മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ, ഗാ​​​യ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ കൃ​​​ഷ്ണ​​​ച​​​ന്ദ്ര​​​ൻ, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് രാ​​​ജീ​​​വ് ആ​​​ലു​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​ന്ന​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി. ജോ​​​യി​​ന്‍റ് ക്രി​​​സ്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​തി ജം​​​ഗ്ഷ​​​നി​​​ലെ വ​​​ഞ്ചി സ്ക്വ​​​യ​​​റി​​​ലാ​​​ണ് സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.