പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് പി​ടി​യി​ല്‍
Wednesday, September 19, 2018 11:14 PM IST
കോ​​​ഴി​​​ക്കോ​​​ട് : പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊണ്ടു​​​പോ​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് പി​​​ടി​​​യി​​​ല്‍. കു​​​മ്പ​​​ളം ചി​​​റ​​​പ്പു​​​റ​​​ത്ത് ഫ​​​യാ​​​സ് മു​​​ബീ(20) നെ​​​യാ​​​ണ് മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് വ​​​ച്ച് ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

പ​​​ത്തു മാ​​​സ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ തൊ​​​ഴി​​​ല്‍​പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഫ​​​യാ​​​സ് ഫേ​​​സ്ബു​​​ക്ക്‌​​വ​​​ഴി പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട ചേ​​​വാ​​​യൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യു​​​മാ​​​യാ​​​ണ് നാ​​​ടു​​​വി​​​ട്ട​​​ത്. വേ​​​ദി​​​ക​​​ളി​​​ൽ ഡാ​​​ൻ​​​സ് ചെ​​​യ്ത് ഗാ​​​നം ആ​​​ല​​​പി​​​ക്കു​​​ന്ന ഡി​​​സ്കോ ജോ​​​ക്കി (ഡി​​​ജെ) എ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ പെ​​​ൺ​​​കു​​​ട്ടി​​​യെ വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.