പ്ര​ള​യം: കി​ണ​ർജ​ലം കു​ടിക്കാൻ യോ​ഗ്യ​മ​ല്ലാ​താ​യെന്നു പ​ഠ​നം
Wednesday, September 19, 2018 11:14 PM IST
കൊ​​​ച്ചി: പ്ര​​​ള​​​യം ദു​​​ര​​​ന്തം വി​​​ത​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കി​​​ണ​​​റു​​​ക​​​ളി​​​ലേ​​​യും ജ​​​ലം കു​​​ടി​​​ക്കാൻ യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​ഠ​​​നം. കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​​ഫോ​​​സ്) ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ.

പ്ര​​​ള​​​യം ബാ​​​ധി​​​ച്ച പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ 4,348 കി​​​ണ​​​റു​​​ക​​​ളി​​​ലെ വെ​​​ള്ള​​​മാ​​​ണു കു​​​ഫോ​​​സി​​​ലെ സോ​​​യി​​​ൽ ആ​​​ൻ​​ഡ് വാ​​​ട്ട​​​ർ അ​​​നാ​​​ലി​​​സ​​​സ് ലാ​​​ബി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഓ​​​ഗ​​​സ്റ്റ് 23 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 14 വ​​​രെ​​​യാ​​​ണു സാ​​​ന്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്.

കെ​​​മി​​​ക്ക​​​ൽ ഓ​​​ഷ്യാ​​​നോ​​​ഗ്ര​​​ഫി വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ഡോ. ​​അ​​​നു ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗ​​​വേ​​​ഷ​​​ക​​സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ കി​​​ണ​​​റു​​​ക​​​ളി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ കു​​​ടി​​​ക്കാ​​​ൻ യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത​​​വി​​​ധം അ​​​മ്ലാം​​​ശം വ​​​ർ​​​ധി​​​ച്ചു എ​​​ന്ന​​​താ​​ണു വ്യ​​​ക്ത​​​മാ​​​യ​​​ത്. പെ​​​രി​​​യാ​​​ർ ക​​​ര​​​ക​​​വി​​​ഞ്ഞ് ഒ​​​ഴു​​​കി​​​യ കാ​​​ല​​​ടി, നെ​​​ടു​​​ന്പാ​​​ശേ​​​രി, ആ​​​ലു​​​വ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​തു വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.


അ​​​മ്ലാം​​​ശം വ​​​ർ​​​ധി​​​ച്ച​​​തോ​​​ടൊ​​​പ്പം കി​​​ണ​​​ർ വെ​​​ള്ള​​​ത്തി​​​ലെ ചെ​​​ളി​​​യു​​​ടെ തോ​​​ത് ശ​​​രാ​​​ശ​​​രി 30 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധി​​​ച്ച​​​തും ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ള​​​വ് പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ താ​​​ഴ്ന്ന​​​തു​​​മാ​​ണു പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കി​​​ണ​​​റു​​​ക​​​ളെ മലിനമാക്കിയ​​​ത്. ഒ​​​രു ലി​​​റ്റ​​​ർ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ൽ നാ​​​ല് മി​​​ല്ലി​​​ഗ്രാം എ​​​ങ്കി​​​ലും ഓ​​​ക്സി​​​ജ​​​ൻ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​താ​​​ണ്. പ​​​രി​​​ശോ​​​ധി​​​ച്ച മി​​​ക്ക സാ​​​ന്പി​​​ളു​​​ക​​​ളി​​​ലും ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ള​​​വ് ഇ​​​തി​​​ലും വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.

കെ​​​മി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യോ​​​ടൊ​​​പ്പം ന​​​ട​​​ത്തി​​​യ മൈ​​​ക്രോ ബ​​​യോ​​​ള​​​ജി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 90 ശ​​​ത​​​മാ​​​നം കി​​​ണ​​​റു​​​ക​​​ളി​​​ലെ വെ​​​ള്ള​​​ത്തി​​​ലും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ന്‍റെ പ​​​തി​​ന്മ​​ട​​​ങ്ങ് ഇ ​​​കോ​​​ളി ബാ​​​ക്ടീ​​​രി​​​യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.