വ​യോ​ധി​ക​യു​ടെ കൈ ​അ​ടിച്ചൊടിച്ചു; അയൽവാ​സി അ​റ​സ്റ്റി​ൽ
വ​യോ​ധി​ക​യു​ടെ കൈ ​അ​ടിച്ചൊടിച്ചു;  അയൽവാ​സി അ​റ​സ്റ്റി​ൽ
Tuesday, September 25, 2018 12:58 AM IST
പ​യ്യ​ന്നൂ​ർ: ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ടി​നു നേ​രേ അ​ക്ര​മം. വീ​ടി​നു ക​ല്ലെ​റി​ഞ്ഞ മൂ​ന്നം​ഗ സം​ഘം വ​യോ​ധി​ക​യു​ടെ കൈ ​അ​ടി​ച്ചൊ​ടി​ച്ചു. പു​ളി​ങ്ങോം ചു​ണ്ട സ്വ​ദേ​ശി​നി ന​ങ്ങാ​ര​ത്ത് ആ​സ്മ (55)യു​ടെ ഇ​ട​തു​ക​യ്യാ​ണു ക​മ്പി​പ്പാ​ര കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു ത​ക​ർ​ന്ന​ത്. ആ​സ്മ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​സ്മ​യി​ൽ​നി​ന്നു ചെ​റു​പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ കു​ട്ടൂ​ക്ക​ന്‍റ​ക​ത്ത് ജ​ലീ​ലി​നെ (32) ചെ​റു​പു​ഴ എ​സ്ഐ എം.​എ​ൻ. ബി​ജോ​യി അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യും അ​യാ​ളു​ടെ മ​ക്ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്നം​ഗ സം​ഘം വീ​ടി​നു ക​ല്ലെ​റി​യു​ന്ന​തു ക​ണ്ടു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​സ്മ​യ്ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ക​മ്പി​പ്പാ​ര കൊ​ണ്ടാ​ണ് അ​ടി​ച്ച​തെ​ന്ന് ആ​സ്മ ചെ​റു​പു​ഴ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.


വീ​ടി​നു സ​മീ​പ​ത്ത് അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന കോ​ഴി​ഫാ​മി​നെ​തി​രേ പ്ര​തി​ക​രി​ച്ച​തി​ന്‍റെ​യും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ​യും വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നും വ​യോ​ധി​ക പ​റ​ഞ്ഞു. അ​ടി​യേ​റ്റു താ​ഴെ​വീ​ണ​പ്പോ​ൾ ത​ല​ങ്ങും വി​ല​ങ്ങും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​സ്മ​യു​ടെ മൊ​ഴി. ആ​സ്മ​യു​ടെ ശ​രീ​ര​മാ​സ​ക​ലം അ​ടി​യേ​റ്റ പ​രി​ക്കു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.