പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ഐ​സി​ടി അ​ക്കാ​ഡ​മി ഓ​ഫ് കേ​ര​ള​യു​മാ​യി ധാ​ര​ണ
പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ഐ​സി​ടി അ​ക്കാ​ഡ​മി ഓ​ഫ് കേ​ര​ള​യു​മാ​യി ധാ​ര​ണ
Sunday, October 14, 2018 12:17 AM IST
പാ​​​​ലാ: സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടു​​​​കൂ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വ്യ​​​​വ​​​​സാ​​​​യി​​​​ക വൈ​​​​ദ​​​​ഗ്ധ്യം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ഐ​​​​സി​​​​ടി അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് കേ​​​​ര​​​​ള​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ധാ​​​​ര​​​​ണ​​​​യാ​​​​യി.

കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വ്യവസായ രം​​​​ഗ​​​​ത്തെ ആ​​​​ധു​​​​നി​​​​ക പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ ചെ​​​​യ്യു​​​​വാ​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കും.
അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ത്തെ ആ​​​​ധു​​​​നി​​​​ക പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​നം അ​​​​ക്കാ​​​​ഡ​​​​മി ന​​​​ൽ​​​​കും.

കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തെ ജോ​​​​ലി​​​​സാ​​​​ധ്യ​​​​ത കൂ​​​​ട്ടു​​​​വാ​​​​ൻ ഉ​​​​പ​​​​ക​​​​രി​​​​ക്കും.

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും വ്യ​​​​വ​​​​സാ​​​​യി​​​​ക നൈ​​​​പു​​​​ണ്യം ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി വി​​​​വി​​​​ധ ക്ലാ​​​​സു​​​​ക​​​​ൾ ധാ​​​​ര​​​​ണ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ടും.

ഐ​​​​സി​​​​ടി അ​​​​ക്കാ​​​​ഡ​​​​മി​​​​ക്കു വേ​​​​ണ്ടി മാ​​​​നേ​​​​ജ​​​​ർ (അ​​​​ക്കാ​​​​ഡ​​​​മി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ്) കെ.​​​​വി. കു​​​​മാ​​​​റും സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​നു​​​​വേ​​​​ണ്ടി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ജെ. ഡേ​​​​വി​​​​ഡും ചേർന്ന് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു കോ​​​​രം​​​​കു​​​​ഴ, എ​​​​സ്. സ​​​​ർ​​​​ജു എ​​​​ന്നി​​​​വ​​​​രുടെയും വി​​​​വി​​​​ധ വ​​​കു​​​പ്പ് ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.