ടെന്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ടെന്പോ ഇടിച്ച് സ്കൂട്ടർ  യാത്രക്കാരൻ മരിച്ചു
Monday, October 15, 2018 1:04 AM IST
കോ​​ട്ട​​യം: ടെ​​ന്പോ ട്രാ​​വ​​ല​​ർ ഇ​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. നാ​​ഗ​​ന്പ​​ടം പ​​റ​​ന്പി​​ച്ചി​​റ​​യി​​ൽ പി.​​കെ. ത​​ങ്ക​​ച്ച​​ൻ (72) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 6.45ന് ​​എം​​സി റോ​​ഡി​​ൽ നാ​​ഗ​​ന്പ​​ടം ക്ഷേ​ത്ര ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​യി​രു​ന്നു അ​​പ​​ക​​ടം.

എം​​സി റോ​​ഡി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നി​​ടെ ടെ​​ന്പോ​​ട്രാ​​വ​​ല​​ർ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ത​​ങ്ക​​ച്ച​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​രി​ച്ചു. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഭാ​​ര്യ: ല​​ത, മ​​ക്ക​​ൾ: പി.​​ടി. അ​​രു​​ണ്‍, പി.​​ടി. അ​​നീ​​ഷ്. മ​​രു​​മ​​ക്ക​​ൾ: ക​​ല, സ്വ​​പ്ന. സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.