ഓ​ഖി​യി​ൽ ത​ക​ർ​ന്ന 458 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 2.04 കോ​ടി അ​നു​വ​ദി​ച്ചു
ഓ​ഖി​യി​ൽ ത​ക​ർ​ന്ന 458 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 2.04 കോ​ടി അ​നു​വ​ദി​ച്ചു
Thursday, November 8, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി വീ​​​ട് ത​​​ക​​​ർ​​​ന്ന 458 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് വീ​​​ട് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജാ​​​യി 2.04 കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽനി​​​ന്ന് (ഓ​​​ഖി ഫ​​​ണ്ട്) അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.
പ​​​ട്ടി​​​ക​​​ജാ​​​തി-​പ​​​ട്ടി​​​ക​​​വ​​​ർ​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ടാ​​​ത്ത മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​ർ​​​ക്ക് സാ​​​മൂ​​​ഹി​​​ക നീ​​​തി വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള വാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നപ​​​രി​​​ധി 50,000 രൂ​​​പ​​​യി​​​ൽനി​​​ന്ന് ഒ​​​രു ല​​​ക്ഷമാ​​​യി ഉ​​​യ​​​ർ​​​ത്തി.

കൊ​​​ച്ചി ന​​​ഗ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​നാ​​​ലു​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ർ അ​​​ർ​​​ബ​​​ൻ റീ​​​ജ​​​ന​​​റേ​​​ഷ​​​ൻ ആ​​ൻ​​ഡ് വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സി​​​സ്റ്റം എ​​​ന്ന പ​​​ദ്ധ​​​തി കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്നതി​​​ന് കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡി​​​നെ പ്ര​​​ത്യേ​​​കോ​​​ദ്ദേ​​​ശ്യ ക​​മ്പ​​​നി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​സ​​​ഭ ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഇ​​​ട​​​പ്പ​​​ള്ളി ക​​​നാ​​​ൽ, മാ​​​ർ​​​ക്ക​​​റ്റ് ക​​​നാ​​​ൽ, തേ​​​വ​​​ര ക​​​നാ​​​ൽ, തേ​​​വ​​​ര പെ​​​ര​​​ണ്ടൂ​​​ർ ക​​​നാ​​​ൽ, ചി​​​ല​​​വ​​​ന്നൂ​​​ർ തോ​​​ട് എ​​​ന്നീ പ്ര​​​ധാ​​​ന അ​​​ഞ്ച് ജലപാതകൾ പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ച് കൊ​​​ച്ചി ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ യാ​​​ത്രാ​​​സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. തൃ​​​ശൂ​​​ർ-​​​കു​​​റ്റി​​​പ്പു​​​റം സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ലെ എ​​​ട​​​പ്പാ​​​ൾ ഫ്ളൈ ​​​ഓ​​​വ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 13.68 കോ​​​ടി രൂ​​​പ​​​യു​​​ടെ ടെ​​​ൻ​​​ഡ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള​​​ള റോ​​​ഡ്സ് ആ​​​ൻ​​​ഡ് ബ്രി​​​ഡ്ജ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​പ​​റേ​​​ഷ​​​ന്‍റെ അ​​​പേ​​​ക്ഷ അം​​​ഗീ​​​ക​​​രി​​​ച്ചു.

കാ​​​ര്യ​​​വ​​​ട്ടം ഗ​​​വ​​​ണ്‍​മെ​​ന്‍റ് കോ​​​ള​​​ജി​​​ൽ ഗ​​​ണി​​​ത ശാ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​രു അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള​​​ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് സാ​​​ധൂ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.