മ​ദ്യലഹരിയിൽ വണ്ടിയിടിപ്പി​ച്ച ജോ​സ് നാ​യാ​ട്ടു​കേ​സി​ലും പ്ര​തി
Sunday, November 11, 2018 12:33 AM IST
ചാ​​​ല​​​ക്കു​​​ടി: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് 11 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി ചാ​​​ല​​​ക്കു​​​ടി ക​​​ല്ലേ​​​ലി ജോ​​​സ് (55) നാ​​​യാ​​​ട്ടു കേ​​​സി​​​ലും പ്ര​​​തി. മ​​​ദ്യ​​​ത്തി​​​നു പു​​​റ​​​മെ ഇ​​​യാ​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു.

ഇ​​​ത് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​യാ​​​ളു​​​ടെ ര​​​ക്ത​​​സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് ലാ​​​ബി​​​ലേ​​ക്ക് അ​​​യ​​​ച്ച് ടെ​​​സ്റ്റ് ന​​​ട​​​ത്തും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​​​ത​​​ന്നെ പ്ര​​തി​​യെ ചാ​​​ല​​​ക്കു​​​ടി ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ വീ​​​ട്ടി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ന്‍​ഡു ചെ​​​യ്ത് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ​​​ബ് ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.