ശബരിമലവിവാദം സർക്കാർ വരുത്തിയത്: ഷാനിമോൾ
ശബരിമലവിവാദം സർക്കാർ വരുത്തിയത്: ഷാനിമോൾ
Sunday, November 11, 2018 1:20 AM IST
പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദം സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​താ​ണെ​ന്നു കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ.

സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഇൗ ​വി​വാ​ദം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കേ​ണ്ടി​യി​രു​ന്നു. അ​തി​നു​ള്ള മ​ന​സ് സ​ർ​ക്കാ​ർ കാ​ണി​ച്ചി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം- ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന ഡി​ജി​പി​യു​ടെ നി​ല​പാ​ട് ശ​രി​യ​ല്ല. വി​ശ്വാ​സം വേ​റെ, ഡ്യൂ​ട്ടി വേ​റെ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. കോ​ണ്‍​ഗ്ര​സ് എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ്. വി​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ൽ വ​ർ​ഗീ​യ​ത കു​ത്തി​നി​റ​യ്ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് നേ​താ​വാ​യ വ​ത്സ​ൻ തി​ല്ല​ങ്ക​രി​ക്ക് ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി​യി​ൽ ക​യ​റാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത് സി​പി​എം സ​ർ​ക്കാ​രാ​ണെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു.


വ​നി​ത​ക​ൾ​ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നു പ​റ​യു​ന്ന സി​പി​എ​മ്മി​ന് ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്നും ഷാനിമോൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.