ജനകീയ മാർച്ച്: ഉമ്മൻ ചാണ്ടിയും പങ്കുചേരും
ജനകീയ മാർച്ച്: ഉമ്മൻ ചാണ്ടിയും പങ്കുചേരും
Monday, November 12, 2018 12:52 AM IST
കോ​​ട്ട​​യം: “വി​​ശ്വാ​​സം സം​​ര​​ക്ഷി​​ക്കാ​​ൻ വ​​ർ​​ഗീ​​യ​​ത​​യെ തു​​ര​​ത്താ​​ൻ’’ എ​​ന്ന സ​​ന്ദേ​​ശ​​വു​​മാ​​യി കെ​​പി​​സി​​സി രാ​ഷ്‌​ട്രീ​​യ കാ​​ര്യ​​സ​​മി​​തി​​യം​​ഗം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ന​​യി​​ക്കു​​ന്ന ജ​​ന​​കീ​​യ മാ​​ർ​​ച്ച് ഇ​​ന്നു കോ​​ട്ട​​യ​​ത്തെ​​ത്തും.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ജാ​​ഥ ഉ​​ച്ച​​യ്ക്ക് 12.30നു ​​കു​​മാ​​ര​​ന​​ല്ലൂ​​രി​​ലെ​​ത്തും. കു​​മാ​​ര​​ന​​ല്ലൂ​​രി​​ൽ​​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കോ​​ട്ട​​യ​​ത്തേ​​ക്കു ന​​ട​​ക്കു​​ന്ന പ​​ദ​​യാ​​ത്ര​​യി​​ൽ ജാ​​ഥാ ക്യാ​​പ്റ്റ​​നൊ​​പ്പം മു​​ൻ​ മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഉ​​മ്മ​​ൻ​ ചാ​​ണ്ടി​​യും പ​​ങ്കു​​ചേ​​രും.

വൈ​​കു​​ന്നേ​​രം ആ​​റി​​നു തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​ത്തു ന​​വോ​​ത്ഥാന​​സം​​ഗ​​മ​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ഉ​​മ്മ​​ൻ ​ചാ​​ണ്ടി​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​ന് തൊ​​ടു​​പു​​ഴ​​യി​​ൽ​​നി​​ന്നു​​മാ​​ണു പ​​ദ​​യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്. പാ​​ലാ, ഏ​​റ്റു​​മാ​​നൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്വീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഇ​​ന്നു കോ​​ട്ട​​യ​​ത്ത് എ​​ത്തു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ കോ​​ട്ട​​യ​​ത്തു​നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന ജാ​​ഥ ചി​​ങ്ങ​​വ​​നം വ​​ഴി വൈ​​കു​​ന്നേ​​രം ആ​​റി​​നു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തോ​​ടെ സ​​മാ​​പി​​ക്കും. 14ന് ​​ജാ​​ഥ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കും. 15നു ​​പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മ​​ഹാ​​സം​​ഗ​​മ​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പ​​ദ​​യാ​​ത്ര​​ക​​ൾ സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.