സംവാദത്തിന് ഫിറോസ് പോരാ: മന്ത്രി കെ.ടി.ജലീൽ
സംവാദത്തിന്  ഫിറോസ് പോരാ:     മന്ത്രി കെ.ടി.ജലീൽ
Monday, November 12, 2018 1:03 AM IST
ച​​ങ്ങ​​രം​​കു​​ളം: പാ​​ണ​​ക്കാ​​ട് ത​​ങ്ങ​​ളോ പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യോ വ​​ന്നാ​​ൽ ബ​​ന്ധു​​നി​​യ​​മ​​ന വി​​വാ​​ദ​​ത്തി​​ൽ സം​​വാ​​ദം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന് മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ. യൂ​​ത്ത് ലീ​​ഗ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​കെ. ഫി​​റോ​​സ് മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​നെ പ​​ര​​സ്യ​​സം​​വാ​​ദ​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​ച്ച​​തി​​ന് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. ത​​ന്‍റെ ബ​​ന്ധു അ​​ദീ​​ബി​​ന്‍റെ യോ​​ഗ്യ​​ത​​യി​​ൽ സം​​ശ​​യ​​മു​​ള്ള​​വ​​ർ​​ക്ക് ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ എം​​ഡി​​യോ​​ട് ചോ​​ദി​​ക്കാ​​മെ​​ന്നും ജ​​ലീ​​ൽ എ​​ട​​പ്പാ​​ളി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു.


താ​​നു​​ന്ന​​യി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് മ​​ന്ത്രി ഇ​​തു​​വ​​രെ മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ഫി​​റോ​​സ് ജ​​ലീ​​ലി​​നെ സം​​വാ​​ദ​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​ച്ച​​ത്. ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ൽ അ​​ടി​​സ്ഥാ​​ന​​മി​​ല്ലെ​​ന്നും രാ​​ഷ്‌​​ട്രീ​​യ പ​​ക​​പോ​​ക്ക​​ലാ​​ണ് ഇ​​ത്ത​​രം ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ലെ​​ന്നും കെ.​​ടി. ജ​​ലീ​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.