സൈ​നി​ക് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം
Monday, November 12, 2018 11:35 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴ​​ക്കൂ​​ട്ടം സൈ​​നി​​ക് സ്കൂ​​ളി​​ലെ 2019-20 വ​​ർ​​ഷ​​ത്തെ ആ​​റ്, ഒ​​ൻ​​പ​​ത് ക്ലാ​​സു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ൾ ഇ​​ന്ത്യ സൈ​​നി​​ക് സ്കൂ​​ൾ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 26 വ​​രെ www.sainikschooladmission.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ സ​​മ​​ർ​​പ്പി​​ക്കാം. സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം: ആ​​റാം ക്ലാ​​സി​​ലേ​​ക്ക്-60. ഒ​​ൻ​​പ​​താം ക്ലാ​​സി​​ലേ​​ക്ക്-15. (പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണ​​മ​​നു​​സ​​രി​​ച്ച് ഇ​​തി​​ൽ വ്യ​​ത്യാ​​സം വ​​രും).

പ്ര​​വേ​​ശ​​നം ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് മാ​​ത്രം. ആ​​റാം ക്ലാ​​സ്സി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 2007 ഏ​​പ്രി​​ൽ ഒ​​ന്നി​​നും 2009 മാ​​ർ​​ച്ച് 31-നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം. ഒ​​ൻ​​പ​​താം ക്ലാ​​സി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 2004 ഏ​​പ്രി​​ൽ ഒ​​ന്നി​​നും 2006 മാ​​ർ​​ച്ച് 31-നും ​​ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​രും, ഏ​​തെ​​ങ്കി​​ലും അം​​ഗീ​​കാ​​ര​​മു​​ള്ള സ്കൂ​​ളി​​ൽ എ​​ട്ടാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്ക​​ണം. ര​​ക്ഷ​​ാക​​ർ​​ത്താ​​വി​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ന്ദ്ര/​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന വി​​വി​​ധ​​ത​​രം സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ല​​ഭ്യ​​മാ​​ണ്. ജ​​നു​​വ​​രി ആ​​റി​​ന് പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, ക​​ഴ​​ക്കൂ​​ട്ടം സൈ​​നി​​ക് സ്കൂ​​ൾ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും.


കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് http://www.sainikschooltvm.nic.in എ​​ന്ന സ്കൂ​​ൾ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ​​യും തു​​ട​​ർ​​ന്നു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ന്‍റ​​യും വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​യാ​​റാ​​ക്കു​​ന്ന മെ​​രി​​റ്റ് ലി​​സ്റ്റി​​ൽ നി​​ന്നു മാ​​ത്ര​​മാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.