ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്‍റെ അസ്ഥികൂടം
Tuesday, November 13, 2018 12:07 AM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: മാ​​​റി​​​ക​​​യി​​​ൽ ആ​​​ളൊ​​​ഴി​​​ഞ്ഞ പ​​​റ​​​ന്പി​​​ൽ യു​​​വാ​​​വി​​​ന്‍റെ അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ​​​മീ​​​പ​​വാ​​​സി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ളാ​​​ണ് അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്രാ​​​ഥ​​​മി​​​ക​​പ​​​രി​​​ശോ​​​ധ​​​ന​​യി​​ൽ തൃ​​​ശൂ​​​ർ ഒ​​​ല്ലൂ​​​ർ ത​​​യ്യി​​​ൽ വീ​​​ട്ടി​​​ൽ ശ്രീ​​​ധ​​​ര​​​ന്‍റെ മ​​​ക​​​ൻ ര​​​ഞ്ജി​​​ത്തി (34) ന്‍റേ​​​താ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ത്തി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​താ​​​യാ​​​ണ് പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. ര​​​ണ്ടു മാ​​​സ​​​ത്തി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​താ​​​യാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ര​​ഞ്ജി​​ത്തി​​ന്‍റെ പേ​​​രി​​​ൽ തൃ​​​ശൂ​​​ർ പോ​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കു​​​ടും​​​ബ​​​പ്ര​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​സു​​​ക​​​ൾ ​ഉ​​​ണ്ട്.


ഇ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​യെ മാ​​​റി​​​ക സ്വ​​​ദേ​​​ശി​​​യാ​​ണ് വി​​​വാ​​​ഹം ക​​ഴി​​ച്ചി​​രി​​ക്കു​​ന്ന​​​ത്. ഇ​​​വി​​​ടെ ഇ​​​ട​​​യ്ക്ക് വ​​​ന്നു​​നി​​​ൽ​​​ക്കാ​​​റു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് 19ന് ​​ഇ​​വ​​രു​​ടെ വീ​​​ട്ടി​​​ൽ നി​​​ന്ന് ഭ​​​ക്ഷ​​​ണം​ ക​​​ഴി​​​ഞ്ഞ് പോ​​​യ​​​താ​​​ണ്. പി​​​ന്നീ​​​ട് ഒ​​​രു വി​​​വ​​​ര​​​വും ഇ​​​ല്ലാ​​യി​​രു​​ന്നു. വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി അ​​​ത്ര​ ന​​ല്ല ബ​​ന്ധ​​ത്തി​​ല​​ല്ലാ​​ത്ത​​തി​​നാ​​ൽ പ​​​ല​​​പ്പോ​​​ഴും ഇ​​യാ​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​റു​​​മി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​മി​​​ല്ല. ഇ​​​ട​​​യ്ക്ക് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചെ​​ങ്കി​​ലും സ്വി​​​ച്ച് ഓ​​​ഫ് ആ​​​യി​​​രു​​​ന്നു​​വെ​​ന്ന് വീ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.