ഷാ​പ്പു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ്
ഷാ​പ്പു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ  അ​നു​വാ​ദ​മി​ല്ലെ​ന്ന് എ​ക്സൈ​സ്
Friday, November 16, 2018 12:45 AM IST
നി​​​ല​​​ന്പൂ​​​ർ: ഷാ​​​പ്പു​​​ക​​​ളി​​​ൽ ക​​​ള്ള​​​ല്ലാ​​​തെ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ഷാ​​​പ്പു​​​ക​​​ളി​​​ൽ ക​​​പ്പ​​​യും മീ​​​ൻ​​​ക​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ക്ഷ​​​ണം വി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. ചി​​ലേ​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പാ​​​ടു​​​കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ഷാ​​​പ്പി​​​നു മു​​​ന്നി​​​ൽ ക​​​രി​​​മീ​​​ൻ, താ​​​റാ​​​വ് ഇ​​​റ​​​ച്ചി തു​​​ട​​​ങ്ങി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ബോ​​​ർ​​​ഡും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ള്ളി​​​നൊ​​​പ്പം ‘ട​​​ച്ചിം​​​ഗ്സ്’ വി​​​ൽ​​​ക്കാ​​​ൻ​​​പോ​​​ലും അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​ത്തി​​​ട​​​ത്താ​​​ണ് ഷാ​​​പ്പു​​​ക​​​ളി​​​ൽ വി​​​ഭ​​​വ​​​സ​​​മൃ​​​ദ്ധ​​​മാ​​​യ ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​ത്.

ഭ​​​ക്ഷ​​​ണ​​​വി​​​ല്പ​​​ന​​​യ്ക്ക് ഭ​​​ക്ഷ്യ സു​​​ര​​​ക്ഷ, വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നു​​​മ​​​തി വേ​​​ണം. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വെ​​​ള്ളം മൂ​​​ന്നു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ചു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങ​​​ണം. ജീവ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് വേ​​​ണം തു​​​ട​​​ങ്ങി നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ വേ​​​റെ​​​യു​​​മു​​​ണ്ട്.


എ​​​ന്നാ​​​ൽ, ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളി​​​ൽ ഇ​​​തൊ​​​ന്നും പാ​​​ലി​​​ക്കു​​​ന്നി​​​ല്ല. നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ളി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം ഷാ​​​പ്പു​​​ക​​​ളി​​​ലും ഭ​​​ക്ഷ​​​ണ​​​വി​​​ൽ​​​പ​​​ന​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കി​​​ൾ പ​​​രി​​​ധി​​​യി​​​ലെ ഷാ​​​പ്പു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​വി​​​ൽ​​​പ​​​ന ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു ചൂ​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ പൗ​​​ര​​​സ​​​മി​​​തി ന​​​ൽ​​​കി​​​യ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു നി​​​ല​​​ന്പൂ​​​ർ എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​ടെ മ​​​റു​​​പ​​​ടി. ഷാ​​​പ്പു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ടോ എ​​​ന്ന​​​ത് ത​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​ത​​​ല്ലെ​​​ന്നും ക​​​ള്ളി​​​ൽ മാ​​​യ​​​മു​​​ണ്ടോ എ​​​ന്നു മാ​​​ത്ര​​​മാ​​​ണ് നോ​​​ക്കാ​​​റെ​​​ന്നും അ​​​ദ്ദേ​​​ഹം മ​​റു​​പ​​ടി ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.