ചകിരിക്കെട്ടുമായി വന്ന ലോറിക്ക് ഓട്ടത്തിനിടെ തീപിടിച്ചു
ചകിരിക്കെട്ടുമായി വന്ന ലോറിക്ക് ഓട്ടത്തിനിടെ തീപിടിച്ചു
Friday, November 16, 2018 1:06 AM IST
ചോ​​റ്റാ​​നി​​ക്ക​​ര: ച​​കി​​രി​​ക്കെ​​ട്ടു​​ക​​ളു​​മാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്ന ലോ​​റി​​ക്ക് ഓ​​ട്ട​​ത്തി​​നി​​ടെ തീ​​പി​​ടി​​ച്ചു. പോ​​ലീ​​സി​​ന്‍റെ​​യും അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​യു​​ടെ​​യും ഇ​​ട​​പെ​​ട​​ൽ വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​ക്കി. ചോ​​റ്റാ​​നി​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​നു സ​​മീ​​പം പി​​റ​​വം റോ​​ഡി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 9.45 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​സ്ക​​രി​​ച്ച ച​​കി​​രി​​നാ​​രു​​ക​​ളു​​ടെ കെ​​ട്ടു​​ക​​ളാ​​ണു ലോ​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ലോ​​റി​​ക്കു മു​​ക​​ളി​​ൽ​​നി​​ന്നു പു​​ക ഉ​​യ​​രു​​ന്ന​​തു ക​​ണ്ട നാ​​ട്ടു​​കാ​​ർ വ​​ണ്ടി നി​​ർ​​ത്തി​​ച്ച​​പ്പോ​​ഴാ​​ണു ഡ്രൈ​​വ​​ർ തീ​​പി​​ടി​​ച്ച വി​​വ​​രം അ​​റി​​ഞ്ഞ​​ത്. ഉ​​ട​​നെ ചോ​​റ്റാ​​നി​​ക്ക​​ര പോ​​ലീ​​സും വെ​​ട്ടി​​ക്ക​​ൽ, തൃ​​പ്പൂ​​ണി​​ത്തു​​റ അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​ക​​ളും സ്ഥ​​ല​​ത്തെ​​ത്തി മു​​ഴു​​വ​​ൻ ച​​കി​​രി​​ക്കെ​​ട്ടു​​ക​​ളും ലോ​​റി​​യി​​ൽ​​നി​​ന്നു താ​​ഴെ​​യി​​റ​​ക്കി തീ​​യ​​ണ​​ച്ചു. ഇ​​വ​​രെ​​ത്തും മു​​ന്പേ നാ​​ട്ടു​​കാ​​ർ വെ​​ള്ള​​മൊ​​ഴി​​ച്ചു തീ ​​കെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം പി​​റ​​വം റോ​​ഡി​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.