ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​മാ​രു​ടെ അ​ഭി​ഷേ​കം ഇ​ന്ന്
ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​മാ​രു​ടെ  അ​ഭി​ഷേ​കം ഇ​ന്ന്
Friday, November 16, 2018 1:30 AM IST
ശ​​ബ​​രി​​മ​​ല: ര​​ണ്ടു​​മാ​​സം നീ​​ളു​​ന്ന മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​​ക്ഷേ​​ത്ര ന​​ട ഇ​​ന്നു തു​​റ​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മ​​ണ്ഡ​​ല​​കാ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ചു ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മേ​​ൽ​​ശാ​​ന്തി ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി ന​​ട തു​​റ​​ക്കും.

ന​​ട തു​​റ​​ന്ന​​ശേ​​ഷം ഇ​​രു​​മു​​ടി​​ക്കെ​​ട്ടു​​മാ​​യി ആ​​ദ്യം പ​​തി​​നെ​​ട്ടാം​​പ​​ടി ച​​വി​​ട്ടാ​​ൻ ശ​​ബ​​രി​​മ​​ല, മാ​​ളി​​ക​​പ്പു​​റം ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രു​​ണ്ടാ​​കും. ശ​​ബ​​രി​​മ​​ല മേ​​ൽ​​ശാ​​ന്തി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വി.​​എ​​ൻ. വാ​​സു​​ദേ​​വ​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ സ്ഥാ​​നാ​​ഭി​​ഷേ​​കം രാ​​ത്രി ഏ​​ഴോ​​ടെ സ​​ന്നി​​ധാ​​ന​​ത്തു ന​​ട​​ക്കും. അ​​വ​​രോ​​ധ ച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചു ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​ര് വാ​​സു​​ദേ​​വ​​ൻ ന​​ന്പൂ​​തി​​രി​​യെ കൈ​​പി​​ടി​​ച്ചു ശ്രീ​​കോ​​വി​​ലി​​നു​​ള്ളി​​ൽ കൊ​​ണ്ടു​​പോ​​യി മൂ​​ല​​മ​​ന്ത്രം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് പു​​തി​​യ മാ​​ളി​​ക​​പ്പു​​റം മേ​​ൽ​​ശാ​​ന്തി എം.​​എ​​ൻ. നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ സ്ഥാ​​നാ​​ഭി​​ഷേ​​ക​​വും ന​​ട​​ക്കും. ഇ​​പ്പോ​​ഴ​​ത്തെ മേ​​ൽ​​ശാ​​ന്തി ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി ഇ​​ന്നു രാ​​ത്രി ന​​ട അ​​ട​​ച്ചു താ​​ക്കോ​​ൽ ദേ​​വ​​സ്വം മാ​​നേ​​ജ​​ർ​​ക്കു കൈ​​മാ​​റും. ഇ​​തോ​​ടെ പു​​റ​​പ്പെ​​ടാ​​ശാ​​ന്തി​​യെ​​ന്ന നി​​ല​​യി​​ൽ ക​​ഴി​​ഞ്ഞ ഒ​​രു​​വ​​ർ​​ഷം സ​​ന്നി​​ധാ​​ന​​ത്തു താ​​മ​​സി​​ച്ചു പൂ​​ജ​​ക​​ൾ നി​​ർ​​വ​​ഹി​​ച്ച മേ​​ൽ​​ശാ​​ന്തി​​ക്കു മ​​ല​​യി​​റ​​ങ്ങാം. നി​​ല​​വി​​ലെ മാ​​ളി​​ക​​പ്പു​​റം മേ​​ൽ​​ശാ​​ന്തി അ​​നീ​​ഷ് ന​​ന്പൂ​​തി​​രി​​യു​​ടെ കാ​​ലാ​​വ​​ധി​​യും ഇ​​ന്ന് അ​​വ​​സാ​​നി​​ക്കും.


വൃ​​ശ്ചി​​ക​​പ്പു​​ല​​രി​​യാ​​യ നാ​​ളെ പു​​ല​​ർ​​ച്ചെ പു​​തി​​യ മേ​​ൽ​​ശാ​​ന്തി​​മാ​​രാ​​ണ് ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലും മാ​​ളി​​ക​​പ്പു​​റ​​ത്തും ന​​ട തു​​റ​​ക്കു​​ന്ന​​ത്. മ​​ണ്ഡ​​ല​​വ്ര​​താ​​രം​​ഭ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് നാ​​ളെ തു​​റ​​ക്കു​​ന്ന ന​​ട ഡി​​സം​​ബ​​ർ 27നു ​​മ​​ണ്ഡ​​ല​​പൂ​​ജ ക​​ഴി​​ഞ്ഞാ​​ണ് അ​​ട​​യ്ക്കു​​ന്ന​​ത്. ഡി​​സം​​ബ​​ർ 30നു ​​മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​നാ​​യി വീ​​ണ്ടും തു​​റ​​ക്കും. ജ​​നു​​വ​​രി 14നാ​​ണ് മ​​ക​​ര​​വി​​ള​​ക്ക്. ച​​ട​​ങ്ങു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച് ജ​​നു​​വ​​രി 20നു ​​ന​​ട അ​​ട​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.