ഗ​ജ:കേ​ര​ള​ത്തി​ൽ പരക്കെ മ​ഴ
ഗ​ജ:കേ​ര​ള​ത്തി​ൽ  പരക്കെ മ​ഴ
Saturday, November 17, 2018 12:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​മി​​ഴ്നാ​​ട്ടി​​ൽ നാ​​ശം വി​​ത​​ച്ച ഗ​​ജ ചു​​ഴ​​ലി​​ക്കാ​​റ്റ് ന്യൂ​​ന​​മ​​ർ​​ദ​​മാ​​യി മാ​​റി കേ​​ര​​ളം ക​​ട​​ന്ന് അ​​റ​​ബി​​ക്ക​​ട​​ലി​​ലേ​​ക്കു നീ​​ങ്ങി. സംസ്ഥാനത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ ക​​ന​​ത്ത മ​​ഴ​ പെ​​യ്തു. ഇ​​ന്നും കേ​​ര​​ള​​ത്തി​​ലെ വ​​ട​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ല​​ട​​ക്കം ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്നും നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ നാ​​ളെ രാ​​വി​​ലെ വ​​രെ ക​​ന​​ത്ത​​തോ അ​​ത്യ​​ന്തം ക​​ന​​ത്ത​​തോ ആ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്.


മീ​​ൻ​​പി​​ടിത്ത​​ക്കാ​​ർ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ വ​​രെ ക​​ട​​ലി​​ൽ പോ​​ക​​രു​​തെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.