കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; ബ​ന്ധു​വാ​യ പോ​ലീ​സു​കാ​ര​ൻ പിടിയി​ൽ
കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​ത്തേ​റ്റ് മ​രി​ച്ചു; ബ​ന്ധു​വാ​യ പോ​ലീ​സു​കാ​ര​ൻ പിടിയി​ൽ
Sunday, November 18, 2018 1:12 AM IST
മു​​​ള്ളേ​​​രി​​​യ(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ബ​​​ന്ധു​​​വി​​​ന്‍റെ കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ചു. കാ​​​റ​​​ഡു​​​ക്ക ബ്ലോ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യും ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് റി​​​ട്ട. മാ​​​നേ​​​ജ​​​രു​​​മാ​​​യ കാ​​​ട​​​കം ശാ​​​ന്തി​​​ന​​​ഗ​​​റി​​​ലെ ഇ​​​ട​​​യി​​​ല്ലം മാ​​​ധ​​​വ​​​ൻ നാ​​​യ​​​ർ(68) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ടോ​​​ടെ വീ​​​ട്ടി​​​ല്‍വ​​​ച്ചാ​​​ണ് കു​​​ത്തേ​​​റ്റ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​നും കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ആ​​​ർ ക്യാ​​​മ്പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​മാ​​​യ ശ്യാം​​കു​​​മാ​​​റി​​​നെ(36) ആ​​​ദൂ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

സ്വ​​​ത്തു​​​സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ശ്യാം​​​കു​​​മാ​​​റി​​​ന്‍റെ അ​​​മ്മ ശ്യാ​​​മ​​​ള​​​യും മാ​​​ധ​​​വ​​​ൻ​​​നാ​​​യ​​​രു​​​ടെ ഭാ​​​ര്യ ഇ. ​​രു​​​ദ്ര​​​കു​​​മാ​​​രി​​​യും സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​ണ്. ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​സ്വ​​​ത്ത് വീ​​​തം​​​വ​​​യ്ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ര്‍​ക്കം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു. ശ്യാ​​​മ​​​ള​​​യ്ക്ക് അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട സ്വ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മാ​​​ധ​​​വ​​​ന്‍​നാ​​​യ​​​ര്‍ ത​​​ട​​​സം​​നി​​​ന്നു​​​വെ​​​ന്ന​​താ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.


നെ​​​ഞ്ചി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മാ​​​ധ​​​വ​​​നെ കാ​​​സ​​​ർ​​​ഗോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ജ​​​ന​​​ശ്രീ മി​​​ഷ​​​ൻ കാ​​​റ​​​ഡു​​​ക്ക മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു മാ​​​ധ​​​വ​​​ൻ ​നാ​​​യ​​​ർ. ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഭാ​​​ര്യ: രു​​​ദ്ര​​​കു​​​മാ​​​രി കെ​​​സി​​​ഇ​​​എ​​​ഫ് വ​​​നി​​​താ​​​ഫോ​​​റം സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​ണ്. മ​​​ക്ക​​​ൾ: അ​​​ർ​​​ജു​​​ന​​​ൻ (ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി, കോ​​​ട്ട​​​യം). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ശ​​​ശി​​​ധ​​​ര​​​ൻ, അ​​​ശോ​​​ക​​​ൻ, ച​​​ന്ദ്രി​​​ക, സു​​​ശീ​​​ല, നാ​​​രാ​​​യ​​​ണ​​​ൻ, പ​​​രേ​​​ത​​​രാ​​​യ ഭാ​​​സ്ക​​​ര​​​ൻ, ലോ​​​ഹി​​​താ​​​ക്ഷ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.