ഹർത്താലിൽ വലഞ്ഞ് ശ​ബ​രി​മ​ല​ തീർഥാടകരും
ഹർത്താലിൽ വലഞ്ഞ് ശ​ബ​രി​മ​ല​ തീർഥാടകരും
Sunday, November 18, 2018 1:39 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ ത​ട​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഹി​ന്ദു സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന ഹ​ർ​ത്താ​ലി​ൽ വ​ല​ഞ്ഞ​തു ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ​യും യാ​ത്രാ സൗ​ക​ര്യം ല​ഭി​ക്കാ​തെ​യും തീ​ർ​ഥാ​ട​ക​ർ വ​ല​ഞ്ഞു.

മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ഹ​ർ​ത്താ​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ അ​യ്യ​പ്പ​ഭ​ക്ത​രെ​യും വ​ല​ച്ചു. തീ​ർ​ഥാ​ട​ന​പാ​ത​ക​ളി​ൽ ക​ട​ക​ള​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ പ​ല​ർ​ക്കും ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ല​ഭി​ച്ചി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ട​ക്കം നി​ർ​ത്തി​വ​ച്ച​തോ​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടു​മാ​യി. പ​ന്പ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളും നാ​മ​മാ​ത്ര​മാ​യാ​ണ് ഓ​ടി​ച്ച​ത്. മ​റ്റ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​തു കാ​ര​ണം പ​ന്പ ബ​സു​ക​ളി​ൽ ക​യ​റാ​നും ആ​ളു​ക​ളി​ല്ലാ​യി​രു​ന്നു.


നി​ല​യ്ക്ക​ലി​ലെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു യാ​ത്രാ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ ഹ​ർ​ത്താ​ലി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഇ​തി​നി​ടെ ഉ​യ​ർ​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ ഒ​ഴി​വാ​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ ആ​ലോ​ച​ന​ക​ൾ ഒ​ന്നും ന​ട​ന്ന​തു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.