ദേവസ്വം മന്ത്രിയെ കരിങ്കൊടി കാണിച്ചവർ അറസ്റ്റിൽ
Tuesday, November 20, 2018 1:42 AM IST
ക​​​ണ്ണൂ​​​ർ: ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നെ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വ​​​മോ​​​ർ​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ണ്ണൂ​​​ർ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ​​​നി​​​ന്നു പു​​റ​​പ്പെ​​ടാ​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​വാ​​​ൻ ത​​​മ്പ​​​ടി​​​ച്ച​​​ത്.


ബാ​​​ങ്ക് റോ​​​ഡി​​​ൽ വ​​​ച്ചു ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വ​​​മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഏ​​​ളം​​​കു​​​ഴി, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​സി. ര​​​തീ​​​ഷ്, വി​​​ജ​​​യ്, അ​​​ർ​​​ജു​​​ൻ ചി​​​റ​​​യ്ക്ക​​​ൻ, രാ​​​ഹു​​​ൽ ചി​​​റ​​​യ്ക്ക​​ൽ എ​​​ന്നി​​​വ​​​രെ ടൗ​​​ൺ എ​​​സ്ഐ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി, സി​​​റ്റി എ​​​സ്ഐ ശ്രീ​​​ഹ​​​രി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. മു​​​ൻ​​​ക​​​രു​​​ത​​​ൽ അ​​​റ​​​സ്റ്റാ​​​ണു ചെ​​​യ്ത​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.