അമൽജ്യോതിയിൽ ഐഇഎൽടിഎസ് അക്കാഡമി പ്രവർത്തനമാരംഭിച്ചു
അമൽജ്യോതിയിൽ ഐഇഎൽടിഎസ് അക്കാഡമി പ്രവർത്തനമാരംഭിച്ചു
Tuesday, December 11, 2018 1:40 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്ക് അ​​ന്ത​​ര്‍​ദേ​​ശീ​​യ​​ത​​ല​​ത്തി​​ലു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​ൻ അ​​മ​​ല്‍​ജ്യോ​​തി​​യി​​ലെ ഐ​​ഇ​​എ​​ൽ​​ടി​​എ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം പ്ര​​യോ​​ജ​​ന​​പ്ര​ദ​മാ​കു​മെ​ന്ന് ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി. അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും സ്റ്റെ​​പ്പ്‌​​വേ അ​​ക്കാ​​ഡ​​മി​​യും സം​​യു​​ക്ത​മാ​യി ആ​​രം​​ഭി​​ച്ച ഐ​​ഇ​​എ​​ല്‍​ടി​​എ​​സ് അ​​ക്കാ​​ഡ​​മി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ള്‍​ക്കു പു​​റ​​മേ വി​​ദേ​​ശ​​ത്ത് സ്ഥി​​ര​​താ​​മ​​സ​​ത്തി​​ന് ഉ​​ത​​കു​​ന്ന വാ​​താ​​യ​​ന​​മെ​​ന്ന നി​​ല​​യി​​ല്‍ ഐ​​ഇ​​എ​​ല്‍​ടി​​എ​​സ് പ​​രീ​​ക്ഷ​​ക​​ള്‍ മാ​​റി​യ​താ​യി സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ.​​ജോ​​ര്‍​ജ് ആ​​ലു​​ങ്ക​​ല്‍ പ​​റ​​ഞ്ഞു. മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സെ​​ഡ്.​​വി. ളാ​​ക​​പ്പ​​റ​​മ്പി​​ല്‍, സ്റ്റെ​​പ്പ്‌​​വേ അ​​ക്കാ​​ഡ​​മി ഡ​​യ​​റ​​ക്ട​​ര്‍ ടോ​​ണി ജോ​​ണ്‍, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ.​​വി​​നീ​​ത് ഷ​​ണ്‍​മു​​ഖം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കോ​​ഴ്‌​​സി​​ലേ​​ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു. ഫോ​​ൺ: 6235229900, 8547673356, 9495810931.


ഒ​​ന്പ​​തു ബ്രാ​​ഞ്ചു​​ക​​ളി​​ല്‍ ബി ​ടെ​​ക്, എ​​ട്ട് സ്‌​​പെ​​ഷ​​ലൈ​​സേ​​ഷ​​നി​​ല്‍ എം ​ടെ​​ക്, മൂ​​ന്ന് സ്ട്രീ​​മു​​ക​​ളി​​ല്‍ എം​​സി​​എ ഉ​​ള്‍​പ്പെ​​ടെ 3500ൽ​​പ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ പ​​ഠി​​ക്കു​​ന്ന അ​​മ​​ല്‍​ജ്യോ​​തി പാ​​ഠ്യ-​​പാ​​ഠ്യേ​​ത​​ര-​​വൈ​​ദ​​ഗ്ധ്യ വി​​ക​​സ​​ന മേ​​ഖ​​ല​​ക​​ളി​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഉ​​ന്ന​​ത നി​​ല​​വാ​​രം പു​​ല​​ര്‍​ത്തു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത സ്റ്റാ​​ര്‍​ട്ട​​പ്‌​​സ് വാ​​ലി എ​​ന്ന ബി​​സി​​ന​​സ് ഇ​​ന്‍​ക്യു​​ബേ​​റ്റ​​റി​​ല്‍ 30ലേ​​റെ ക​​മ്പ​​നി​​ക​​ളാ​​ണ് ഉ​​ള്ള​​ത്. 17 ല​​ക്ഷം സ്‌​​ക്വ​​യ​​ര്‍ അ​​ടി ബി​​ല്‍​റ്റ​​പ് ഏ​​രി​​യ​​യി​​ല്‍ 2500 വി​​ദ്യാ​​ർ​​ഥി​​ക​​ള്‍​ക്കു​​ള്ള ഹോ​​സ്റ്റ​​ല്‍ സൗ​​ക​​ര്യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.