കലാകിരീടം പാലക്കാടിന്
കലാകിരീടം പാലക്കാടിന്
Tuesday, December 11, 2018 2:21 AM IST
ആ​ല​പ്പു​ഴ: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പാ​ല​ക്കാ​ട് കി​രീ​ടം​ചൂ​ടി. 239 മ​ത്സ​ര​ഇ​ന​ങ്ങ​ളി​ൽ 932 പോ​യി​ന്‍റു​മാ​യാ​ണ് പാ​ല​ക്കാ​ട് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 929 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടും 905 പോ​യി​ന്‍റു​മാ​യി തൃ​ശൂ​രും 903 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​രും തൊ​ട്ടു​പി​ന്നി​ലെ​ത്തി.

ആ​തി​ഥേ​യ ജി​ല്ല​യാ​യ ആ​ല​പ്പു​ഴ 872 പോ​യി​ന്‍റ് നേ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.20 ന് ​ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ യ​ക്ഷ​ഗാ​ന മ​ത്സ​ര​ത്തോ​ടു​കൂ​ടി​യാ​ണ് 59-ാമ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്. ആ​ർ​ഭാ​ട​ങ്ങ​ൾ ചു​രു​ക്കി മൂ​ന്നു​ദി​വ​സ​മാ​ക്കി ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും സ​മ്മാ​ന​ദാ​ന​വും ഉ​പേ​ക്ഷി​ച്ചി​രു​ന്നു.


ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 436 പോ​യി​ന്‍റു നേ​ടി പാ​ല​ക്കാ​ട് ഒ​ന്നാ​മ​തെ​ത്തി. 431 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. 426 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 498 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 496 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ര​ണ്ടാം​സ്ഥാ​ന​വും 487, 479 പോ​യി​ന്‍റു​ക​ളു​മാ​യി മ​ല​പ്പു​റ​വും എ​റ​ണാ​കു​ള​വും തൃ​ശൂ​രും യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.