എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്: മ​ന്ത്രി മൊ​യ്തീ​ൻ
എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്: മ​ന്ത്രി മൊ​യ്തീ​ൻ
Wednesday, December 12, 2018 1:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ഴി​​ക്കോ​​ട് മാ​​തൃ​​ക​​യി​​ൽ എ​​ല്ലാ ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കു​​ടും​​ബ​​ശ്രീ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റ് ആ​​രം​​ഭി​​ക്കു​​മെ​​ന്നു മ​​ന്ത്രി എ.​​സി.​​ മൊ​​യ്തീ​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. 510 ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ മാ​​സ​​ച്ച​​ന്ത​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​യി ബ്രാ​​ൻ​​ഡിം​​ഗി​​നാ​​യി സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കി വ​​രു​​ന്നു. 1,70,000 ത്തോ​​ളം ആ​​ളു​​ക​​ൾ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം നി​​ർ​​ത്ത​​ലാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നു മ​​ന്ത്രി എ.​​കെ.​​ശ​​ശീ​​ന്ദ്ര​​ൻ അ​​റി​​യി​​ച്ചു. സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ​നി​​ന്നു ക​​ര​​ക​​യ​​റാ​നു​​ള്ള കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ നി​​ർ​​ദേ​​ശം സ​​ർ​​ക്കാ​​ർ പ​​രി​​ശോ​​ധി​​ച്ചു​വ​​രി​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു. 2009ലെ ​​വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ നി​​യ​​മം സം​​സ്ഥാ​​ന​​ത്തു പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പി​​ലാ​​ക്കാ​ൻ ആ​​വ​​ശ്യ​​മാ​​യ പ​​ഠ​​നം ന​​ട​​ത്തി നി​​ർ​​ദേ​​ശം സ​​മ​​ർ​​പ്പി​​ക്കാ​​ൻ ഡോ. ​​എം.​​എ.​​ഖാ​​ദ​​റി​​ന്‍റെ കീ​​ഴി​​ൽ രൂ​​പീ​​ക​​രി​​ച്ച മൂ​​ന്നം​​ഗ ക​​മ്മി​​റ്റി​​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നു മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ചു. 12-ാം ക്ലാ​​സ് വ​​രെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ എ​​ല്ലാ ത​​ല​​ങ്ങ​​ളും പ​​രി​​ശോ​​ധി​​ച്ചു ഗു​​ണ​​മേ​​ന്മ ഉ​​റ​​പ്പാ​​ക്കു​​ന്ന നി​​ർ​​ദേ​​ശം ന​​ൽ​​കാ​​നാ​​ണ് സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ച​​ത്. സ​​മി​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് ഇ​​ത് വ​​രെ ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ലെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.