സെക്രട്ടേറിയറ്റിൽ ഒന്നരലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു
സെക്രട്ടേറിയറ്റിൽ ഒന്നരലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു
Thursday, December 13, 2018 2:31 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി ഒ​​ന്ന​​ര ല​​ക്ഷ​​ത്തി​​ല​​ധി​​കം ഫ​​യ​​ലു​​ക​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ കെ.​​എ​​സ്. ശ​​ബ​​രീ​​നാ​​ഥി​​നു രേ​​ഖാ​​മൂ​​ലം മ​​റു​​പ​​ടി ന​​ൽ​​കി.

ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ർ 31 വ​​രെ​​യു​​ള്ള ക​​ണ​​ക്ക് പ്ര​​കാ​​രം സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി 1,54,781 ഫ​​യ​​ലു​​ക​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു.

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ​​യ​​ലു​​ക​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തു ത​​ദ്ദേ​​ശ​​ഭ​​ര​​ണ വ​​കു​​പ്പി​​ലാ​​ണ് -33,705 എ​​ണ്ണം. ജ​​ന​​ങ്ങ​​ൾ ഏ​​റ്റ​​വു​​മ​​ധി​​കം ആ​​ശ്ര​​യി​​ക്കു​​ന്ന റ​​വ​​ന്യൂ, പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം, മു​​ഖ്യ​​മ​​ന്ത്രി​​ത​​ന്നെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പു​​ക​​ളി​​ൽ പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം ഫ​​യ​​ലു​​ക​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു.

വ​​കു​​പ്പു​​ക​​ളും കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ഫ​​യ​​ലു​​ക​​ളും

കൃ​​ഷി -6205, മൃ​​ഗ​​സം​​ര​​ക്ഷ​​ണം-1481 ആ​​യു​​ഷ് -598, പി​​ന്നോ​​ക്ക സ​​മു​​ദാ​​യ വി​​ക​​സ​​നം 944, തീ​​ര​​ദേ​​ശ, ഉ​​ൾ​​നാ​​ട​​ൻ ജ​​ല​​ഗ​​താ​​ഗ​​തം-147, സ​​ഹ​​ക​​ര​​ണം-3628, സാം​​സ്കാ​​രി​​കം -1642, ഇ​​ല​​ക്ഷ​​ൻ-195, പ​​രി​​സ്ഥി​​തി- 800, ധ​​ന​​കാ​​ര്യം -3691, മ​​ത്സ്യ​​ബ​​ന്ധ​​നം, 664, ഭ​​ക്ഷ്യ, പൊ​​തു​​വി​​ത​​ര​​ണം- 1844, വ​​നം -3562, പൊ​​തു​​ഭ​​ര​​ണം-4522, പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സം -10214, ആ​​രോ​​ഗ്യം- 7055, ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സം -3436, ആ​​ഭ്യ​​ന്ത​​രം-12620, ഭ​​വ​​ന​​നി​​ർ​​മാ​​ണം- 217, വ്യ​​വ​​സാ​​യം-4750, വി​​വ​​ര പൊ​​തു​​ജ​​ന​​സ​​ന്പ​​ർ​​ക്കം- 723, വി​​വ​​ര​​സ​​ങ്കേ​​തി​​കം- 963, തൊ​​ഴി​​ൽ- 3117, നി​​യ​​മം- 1458, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം-33705, പ്ര​​വാ​​സി​​കാ​​ര്യം -1021, പാ​​ർ​​ലി​​മെ​​ന്‍റ​​റി​​കാ​​ര്യം-311, ഉ​​ദ്യോ​​ഗ​​സ്ഥ ഭ​​ര​​ണ​​പ​​രി​​ഷ്കാ​​രം - 1153, ആ​​സൂ​​ത്ര​​ണ​​വും സാ​​ന്പ​​ത്തി​​ക​​കാ​​ര്യ​​വും - 1959, തു​​റ​​മു​​ഖം- 1110, ഉൗ​​ർ​​ജം-1747, പൊ​​തു​​മ​​രാ​​മ​​ത്ത്- 4023, റ​​വ​​ന്യൂ- 14264, സൈ​​നി​​ക​​ക്ഷേ​​മം, 487 പ​​ട്ടി​​ക​​ജാ​​തി-​​വ​​ർ​​ഗ വി​​ക​​സ​​നം-2438, ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​കം -344 സാ​​മൂ​​ഹ്യ​​നീ​​തി -1635, കാ​​യി​​കം-227, സ്റ്റോ​​ർ​​സ് പ​​ർ​​ച്ചേ​​സ് -282, നി​​കു​​തി- 5076, വി​​നോ​​ദ സ​​ഞ്ചാ​​രം -1073, ഗ​​താ​​ഗ​​തം-1255,


വി​​ജി​​ല​​ൻ​​സ് -2983, ജ​​ല​​വി​​ഭ​​വം- 5212.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.