‘അന്നാ പെസഹാ’ രചിച്ച ഫാ.​ ജി.​ടി. ഉൗ​ന്നു​ക​ല്ലി​ൽ യാ​ത്ര​യാ​യി
‘അന്നാ പെസഹാ’ രചിച്ച ഫാ.​ ജി.​ടി. ഉൗ​ന്നു​ക​ല്ലി​ൽ യാ​ത്ര​യാ​യി
Thursday, December 13, 2018 2:44 AM IST
ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ‘പാ​​​​​​രി​​​​​​ജാ​​​​​​ത മ​​​​​​ല​​​​​​രേ... പാ​​​​​​പ​​​​​​ത്തി​​​​​​ൻ പാ​​​​​​ഴ്മ​​​​​​ണ്ണി​​​​​​ൽ പൊ​​​​​​ട്ടിവി​​​​​​ട​​​​​​ർ​​​​​​ന്ന പാ​​​​​​രി​​​​​​ജാ​​​​​​ത മ​​​​​​ല​​​​​​രേ ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വേ....’ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ മു​​​​​​ന്പു ര​​​​​​ചി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ഈ ​​​​​​മ​​​​​​രി​​​​​​യ​​​​ഭ​​​​​​ക്തി​​​​​​ഗാ​​​​​​നം ഇ​​​​​​ന്നും ഭ​​​​​​ക്ത​​​​​​മ​​​​​​ന​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​റ​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്നു. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി വ​​​​രി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​ൻ പ​​​​ക​​​​ർ​​​​ന്ന തൂ​​​​ലി​​​​ക നി​​​​ശ്ച​​​​ല​​​​മാ​​​​യി. ഭ​​​​ക്ത​​​​ഗാ​​​​ന​​​​രം​​​​ഗ​​​​ത്തു ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ഫാ.​​​​​​ ജി.​​​​​​ടി.​​​​​​ ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ൽ എ​​​​ന്ന ഫാ.​​​​​​ ജോ​​​​​​ർ​​​​​​ജ് ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ൽ വി​​​​​​ട​​​​​​പ​​​​​​റ​​​​​​ഞ്ഞു. ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി ഇ​​​​​​ത്തി​​​​​​ത്താ​​​​​​നം പ്രീ​​​​​​സ്റ്റ് ഹോ​​​​​​മി​​​​​​ൽ വി​​​​​​ശ്ര​​​​​​മ​​​​ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഈ ​​​​​​വൈ​​​​​​ദി​​​​​​ക​​​​​​ൻ ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​യ്ക്കാ​​​​ണ് അന്തരിച്ചത്.

വി​​​​​​ശു​​​​​​ദ്ധ​​ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യു​​​​​​ടെ പ്ര​​​​​​രം​​​​​​ഭ​​​​​​ഗീ​​​​​​ത​​​​​​മാ​​​​​​യ ‘അ​​​​​​ന്നാ ​​​​പെ​​​​​​സ​​​​​​ഹാ തി​​​​​​രു​​​​​​നാ​​​​​​ളി​​​​​​ൽ...’ രചിച്ച ത് ഫാ.​​​​​​ ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ലാണ്. സീ​​​​​​റോ ​​മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശു​​​​​​ദ്ധ​​ കു​​​​​​ർ​​​​​​ബാ​​​​​​ന ക്ര​​​​​​മ​​​​​​ത്തി​​​​​​ലെ നി​​​​​​ര​​​​​​വ​​​​​​ധി ഗീ​​​​​​ത​​​​​​ങ്ങ​​​​​​ളും യാ​​​​​​മ​​​​​​പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ ഗീ​​​​​​ത​​​​​​ങ്ങ​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​വാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റെ ഗാ​​​​​​ന​​​​​​ങ്ങ​​​​​​ളാണ് അദ്ദേഹത്തിന്‍റെ തൂ​​​​ലി​​​​കയി ൽനിന്നു പിറന്ന​​​​​​ത്.

എ​​​​​​ൻ ഹൃ​​​​​​ദ​​​​​​യ സ്പ​​​​​​ന്ദ​​​​​​നം..., നി​​​​​​ന്‍റെ നാ​​​​​​മ കീ​​​​​​ർ​​​​​​ത്ത​​​​​​നം..., എ​​​​​​ൻ മ​​​​​​ന​​​​​​സി​​​​​​ൽ പൂ​​​​​​വ​​​​​​നം.., നാ​​​​​​ഥ നി​​​​​​ന്‍റേ​​​​താ​​​​​​ക​​​​​​ണം..., ഒ​​​​​​രു നെ​​​​​​യ്ത്തി​​​​​​രി​​​​​​യാ​​​​​​യ് എ​​​​​​രി​​​​​​യും ഞാ​​​​​​ൻ..., അ​​​​​​ൾത്താ​​​​​​ര​​​​​​യി​​​​​​ൽ നാ​​​​​​ഥാ ... തു​​​​​​ട​​​​​​ങ്ങി ഫാ.​​​​​​ ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ലി​​​​​​ന്‍റെ ഗാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഓ​​​​​​ർ​​​​​​മ​​​​യി​​​​​​ലെ മാ​​​​​​യാ​​​​​​ത്ത വ​​​​​​രി​​​​​​ക​​​​​​ളാ​​​​​​ണ്.


മി​​​ക​​​ച്ച ഗാ​​​യ​​​ക​​​ൻ​​​കൂ​​​ടിയാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടോ​​​ളം ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ൽ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ർ​​​ത്തോ​​​മ്മ വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.

ഫാ.​​​​​​ ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ലി​​​​​​ന്‍റെ എ​​​​​​ട്ടു സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജ്യേ​​​​​​ഷ്ഠ​​​​സ​​​​​​ഹോ​​​​​​ദ​​​​​​രി സി​​​​​​സ്റ്റ​​​​​​ർ മൈ​​​​​​ക്കി​​​​​​ൾ സി​​​​​​എം​​​​​​സി ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്സ് ഗേ​​​​​​ൾ​​​​​​സ് ഹൈ​​​​​​സ്കൂ​​​​​​ളി​​​​​​ൽ ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ലം പ്ര​​​​​​ധാ​​​​​​നാ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഈ ​​​​​​സ്കൂ​​​​​​ളി​​​​​​ന്‍റെ ജൂ​​​​​​ബി​​​​​​ലിഗാ​​​​​​ന​​​​​​വും മാ​​​​​​ർ​​​​​​ച്ച്പാസ്റ്റ് ഗാ​​​​​​ന​​​​​​വും ഫാ.​​​​​​ ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ൽ സം​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്ത​​​​ വ​​​​​​രി​​​​​​ക​​​​​​ളാ​​​​​​ണ്. നൂ​​​​​​റി​​​​​​ന്‍റെ നി​​​​​​റ​​​​​​വി​​​​​​ൽ ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി സെ​​​​​​ന്‍റ് ജോ​​​​​​സ​​​​​​ഫ്സ് മ​​​​​​ഠ​​​​​​ത്തി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന സി​​​​​​സ്റ്റ​​​​​​ർ മൈ​​​​​​ക്കി​​​​​​ളും നി​​​​​​ര​​​​​​വ​​​​​​ധി ഭ​​​​​​ക്തി​​​​​​ഗാ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഉൗ​​​​​​ന്നു​​​​​​ക​​​​​​ല്ലി​​​​​​ൽ അ​​​​​​ച്ച​​​​​​ന്‍റെ വി​​​​​​ശു​​​​​​ദ്ധ​​ കു​​​​​​ർ​​​​​​ബാ​​​​​​നയ​​​​​​ർ​​​​​​പ്പ​​​​​​ണം വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു മ​​​​​​ഹ​​​​​​നീ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ 9.30ന് ​​​​​​ത​​​​​​ടി​​​​​​യൂ​​​​​​ർ സെ​​​​​​ന്‍റ് ആ​​​​​​ന്‍റ​​​​​​ണീ​​​​​​സ് പ​​​​​​ള്ളി​​​​​​യി​​​​​​ലാ​​​​​​ണ് സം​​​​​​സ്കാ​​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.