പാ​ല​ക്കാ​ട്ട് ബസുകൾക്കു നേ​രേ ക​ല്ലേ​റ്
പാ​ല​ക്കാ​ട്ട് ബസുകൾക്കു നേ​രേ ക​ല്ലേ​റ്
Saturday, December 15, 2018 1:58 AM IST
പാ​​​ല​​​ക്കാ​​​ട്: ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ഡി​​​പ്പോ​​​യ്ക്കു പു​​​റ​​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന മൂ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ ക​​​ല്ലെ​​​റി​​​ഞ്ഞു ത​​​ക​​​ർ​​​ത്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ ന​​മ്പ​​ർ പ്ലേ​​​റ്റ് മ​​​റ​​​ച്ച് ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത​​​സം​​​ഘ​​​മാ​​​ണ് ക​​​ല്ലേ​​​റ് ന​​​ട​​​ത്തി​​​യ​​​ത്. സം​​​ഘം ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.

സം​​​ഭ​​​വമ​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ പു​​​റ​​​ത്തു നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ബ​​​സു​​​ക​​​ളും ഡി​​​പ്പോ​​​യ്ക്ക് അ​​​ക​​​ത്തേ​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​റ്റി​​​യ​​​തി​​​നാ​​​ൽ കു​​​ടു​​​ത​​​ൽ ബ​​​സു​​​ക​​​ൾ​​​ക്കു നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ ഹ​​​ർ​​​ത്താ​​​ലി​​​ൽ പാ​​​ല​​​ക്കാ​​​ട്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​താ​​​യി​​​രി​​​ക്കാം ഇ​​​ത്ത​​​വ​​​ണ ക​​​ല്ലേ​​​റ് ന​​​ട​​​ത്താ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. കെ​​​എ​​​സ്ആ​​​ർ​​​ടി​​സി അ​​​ധി​​​കൃ​​​തരുടെ പരാതിയിൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.