ശ​ബ​രി​മ​ല നി​രോ​ധ​നാ​ജ്ഞ​യ്ക്കും വ​നി​താ മ​തി​ലി​നു​മെ​തി​രേ യു​ഡി​എ​ഫ് ധ​ർ​ണ നാ​ളെ
Sunday, December 16, 2018 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ലും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലും വ​​​നി​​​താ മ​​​തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടും യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ രാ​​​വി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റിയ​​​റ്റി​​​നു മു​​​ന്നി​​​ലും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ലും ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു​​​മു​​​ന്നി​​​ൽ ന​​​ട​​​ക്കു​​​ന്ന ധ​​​ർ​​​ണ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ല്ല​​​ത്ത് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ആ​​​ർ​​​എ​​​സ്പി നേ​​​താ​​​വ് എ.​​​എ. അ​​​സീ​​​സ് എ​​​ന്നി​​​വ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ട്ട​​​യ​​​ത്ത് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ.​​​എം.​​​മാ​​​ണി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗം നേ​​​താ​​​വ് ജോ​​​ണി നെ​​​ല്ലൂ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


ഇ​​​ടു​​​ക്കി​​​യി​​​ൽ പി.​​​ജെ.​ ജോ​​​സ​​​ഫും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​നും തൃ​​​ശൂ​​​രി​​​ൽ കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം.​​​പി.​​​യും പാ​​​ല​​​ക്കാ​​​ട് വി.​​​എ​​​സ്. വി​​​ജ​​​യ​​​രാ​​​ഘ​​​വ​​നും മ​​​ല​​​പ്പു​​​റ​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് ഡോ. ​​​എം.​​​കെ.​​​മു​​​നീ​​​റും വ​​​യ​​​നാ​​ട്ടി​​ൽ മു​​​ൻ​​​മ​​​ന്ത്രി പി. ​​​ശ​​​ങ്ക​​​ര​​​നും ക​​​ണ്ണൂ​​​രി​​​ൽ കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യും കാ​​​സ​​​ർ​​​ഗോ​​ട്ട് കെ.​​​എം.​​​ഷാ​​​ജി എം​​​എ​​​ൽ​​​എ​​​യും ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കോ​​​ഴി​​​ക്കോ​​ട്ടും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ധ​​​ർ​​​ണ മ​​​റ്റൊ​​​രു ദി​​​വ​​​സം ന​​​ട​​​ത്തു​​​മെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.