ചക്രത്തിന്‍റെ ന​ട്ട് ‘വഴിയിലിറങ്ങി’; നോട്ടമില്ലാതെ കോട്ടയം ബ​സ് ഓ​ടി​യ​ത് മ​ങ്കൊ​ന്പു​ വ​രെ
ചക്രത്തിന്‍റെ ന​ട്ട് ‘വഴിയിലിറങ്ങി’; നോട്ടമില്ലാതെ കോട്ടയം ബ​സ് ഓ​ടി​യ​ത് മ​ങ്കൊ​ന്പു​ വ​രെ
Wednesday, December 19, 2018 1:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പി​ൻ​ച​ക്ര​ത്തി​ന്‍റെ ന​ട്ടു​ക​ൾ വ​ഴി​യി​ൽ പൊ​ഴി​ഞ്ഞി​ട്ടും കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ണും​പൂ​ട്ടി ഒാ​ടി​യ​ത് കി​ലോ​മീ​റ്റ​റു​ക​ൾ. കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ബ​സ് മ​ങ്കൊ​ന്പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ച​ക്ര​ത്തി​ന്‍റെ എ​ട്ടു ന​ട്ടു​ക​ളും ഊ​രി വ​ഴി​യി​ൽ പോ​യ വി​വ​രം പി​ന്നി​ൽ വന്ന കാർ ഡ്രൈവർ പ​റ​ഞ്ഞാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യു​ന്ന​ത്. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ൽ​നി​​ന്ന് ആ​​ല​​പ്പു​​ഴ​​യ്ക്കു പോ​​യ കെ​എ​ൽ-15, 9638 ന​​ന്പ​​റി​​ലു​​ള്ള ബ​​സി​​ന്‍റെ ഫു​​ട്ബോ​​ർ​​ഡ് സൈ​​ഡി​​ലു​​ള്ള പി​​ൻ​ച​​ക്ര​​ത്തി​​ന്‍റെ ന​​ട്ടു​​ക​​ളാ​​ണ് ഒാ​ട്ട​ത്തി​നി​ട​യി​ൽ ഓ​​രോ​​ന്നാ​​യി വ​ഴി​യി​ൽ പോ​​യ​​ത്.


ഇ​​ന്ന​​ലെ ഉ​​ച്ച​യ്ക്കാ​ണ് സം​​ഭ​​വം. അ​​പ​​ക​​ടസാ​​ധ്യ​​ത മ​​ന​​സി​​ലാ​​ക്കി​​യ കാ​​ർ ഡ്രൈ​​വ​​ർ ബ​​സി​​നെ ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്തു മു​​ന്നി​​ൽ​​കാ​​ർ നി​​ർ​​ത്തി​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​മൊ​ന്നു​മു​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യാ​​ത്ര​​ക്കാ​​ർ ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ങ്ങി. തു​ട​ർ​ന്നു പി​​ന്നാ​​ലെ വ​​ന്ന ബ​​സി​​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​വി​ട്ടു. ന​ട്ടു​ക​ൾ വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​യ​തി​നെ​ക്കു​റി​ച്ചു കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.