പാറയിൽനിന്നു വീണതല്ല, തള്ളിയിട്ടതാണ്; ര​ണ്ട് അയൽവാസികൾ പി​ടി​യി​ൽ
പാറയിൽനിന്നു വീണതല്ല, തള്ളിയിട്ടതാണ്; ര​ണ്ട് അയൽവാസികൾ പി​ടി​യി​ൽ
Wednesday, December 19, 2018 1:36 AM IST
അ​ടി​മാ​ലി: പാ​റ​യി​ൽ​നി​ന്നു വീ​ണ് മ​രി​ച്ച​തെ​ന്നു ക​രു​തി​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ മു​ള്ള​രി​ക്കു​ടി ക​രി​ന്പ​നാ​നി​ക്ക​ൽ ഷാ​ജി (സ​ജീ​വ​ൻ -50) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളാ​യ കു​ന്ന​നാ​നി​ക്ക​ൽ സു​രേ​ന്ദ്ര​ൻ (54), വ​രി​ക്ക​നാ​നി​ക്ക​ൽ ബാ​ബു(47) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 26-നാ​ണ് മു​ള്ള​രി​ക്കു​ടി​യി​ലെ ഷാ​ജി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടി​ന​ടി​ഭാ​ഗ​ത്ത് ഷാ​ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് ഷാ​ജി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തുട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.


മൂ​വ​രും​ചേ​ർ​ന്ന് പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​വു​ക​യും ഷാ​ജി​യെ പാ​റ​യി​ൽ​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഷാ​ജി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രീ​പു​ത്ര​ന്‍റെ മൊ​ഴി​യാ​ണ് കേ​സി​നു തു​ന്പു​ണ്ടാ​ക്കി​യ​ത്. ഷാ​ജി​യും ബാ​ബു​വും ത​മ്മി​ൽ മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.
മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ഡി.​എ​സ്. സ​നീ​ഷ്കു​മാ​ർ, അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു, എ​എ​സ്ഐ​മാ​രാ​യ സ​ജി എ​ൻ. പോ​ൾ, സി.​വി. ഉ​ല​ഹ​ന്നാ​ൻ, സി.​ആ​ർ. സ​ന്തോ​ഷ്, എം.​എം. ഷാ​ജു, ഇ.​ബി. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ അ​ടി​മാ​ലി ഒ​ന്നാം​ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.