സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സ് 26 മു​ത​ല്‍
Thursday, January 17, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ര്‍​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ കോ​​​ണ്‍​ഗ്ര​​​സ് 26 മു​​​ത​​​ല്‍ 28 വ​​​രെ ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ന്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കും. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും ജൈ​​​വ വൈ​​​വി​​​ധ്യ​​​ത്തി​​​ന്‍റെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​വും എ​​​ന്ന​​​താ​​​ണ് വി​​​ഷ​​​യം.

കേ​​​ര​​​ളം നേ​​​രി​​​ട്ട മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ വ്യ​​​തി​​​യാ​​​ന​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ക​​​ഴി​​​വു​​​ള്ള ജൈ​​​വ​​​ജാ​​​തി​​​യി​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ള​​​ക​​​ളു​​​ടെ​​​യും പ്ര​​​ദ​​​ര്‍​ശ​​​ന​​​വും മൂ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജൈ​​​വ​​​വൈ​​​വി​​​ധ്യ പ​​​രി​​​പാ​​​ല​​​ന സ​​​മി​​​തി​​​ക​​​ള്‍ (ബി​​​എം​​​സി​​​ക​​​ള്‍), ക​​​ര്‍​ഷ​​​ക​​​ര്‍, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ള്‍, ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ വി​​​വി​​​ധ സ്റ്റാ​​​ളു​​​ക​​​ളി​​​ലാ​​​യി പ്ര​​​ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തും.


26ന് ​​​മി​​​ക​​​ച്ച ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ മാ​​​തൃ​​​ക​​​ക​​​ള്‍ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍, സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍, സ​​​സ്യ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണം, ജ​​​ന്തു​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണം, കാ​​​ര്‍​ഷി​​​ക​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സെ​​​മി​​​നാ​​​ര്‍ ന​​​ട​​​ക്കും. 27ന് ​​​ജൈ​​​വ​​​വൈ​​​വി​​​ധ്യ പ​​​രി​​​പാ​​​ല​​​ന സ​​​മി​​​തി​​​ക​​​ളു​​​ടെ സം​​​ഗ​​​മ​​​വും കെ​​​എ​​​സ്ബി​​​സി 2019 ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 28ന് ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ജൈ​​​വ​​​വൈ​​​വി​​​ധ്യ കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​ഘാ​​​ട​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​എ​​​സ്.​​​സി ജോ​​​ഷി, കെ.​​​വി ഗോ​​​വി​​​ന്ദ​​​ന്‍, ഡോ. ​​​കെ. സ​​​തീ​​​ഷ്കു​​​മാ​​​ര്‍, ഡോ. ​​​ടി.​​​എ​​​സ് സ്വ​​​പ്ന, ഡോ. ​​​കെ.​​​ടി ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​ന്‍, ഡോ. ​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.