തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് ഇ​ന്നു പ​രി​സ​മാ​പ്തി
തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന്  ഇ​ന്നു പ​രി​സ​മാ​പ്തി
Saturday, January 19, 2019 1:01 AM IST
ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല, മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തി​​ന് ഇ​​ന്നു സ​​മാ​​പ​​നം. ഇ​​ന്നു രാ​​ത്രി മാ​​ളി​​ക​​പ്പു​​റ​​ത്തു ന​​ട​​ക്കു​​ന്ന ഗു​​രു​​തി​​യോ​​ടെ തീ​​ർ​​ഥാ​​ട​​ന ​കാ​​ല​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ പ​​ന്പ​​യി​​ൽ​നി​​ന്നു​​ള്ള മ​​ല​​ക​​യ​​റ്റം അ​​വ​​സാ​​നി​​ക്കും. രാ​​ത്രി പ​​ത്തി​​നു ന​​ട അ​​ട​​യ്ക്കും.

നെ​​യ്യ​​ഭി​​ഷേ​​കം ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​സ​​മാ​​പി​​ച്ചു. പ​​തി​​വ് പൂ​​ജ​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും മ​​റ്റു​​മാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഭ​​ക്ത​​ർ ഇ​​ന്ന​​ലെ​​യു​​മെ​​ത്തി​​യി​​രു​​ന്നു. അ​​ഭി​​ഷേ​​ക​​ത്തി​​നു സ​​മാ​​പ​​നം കു​​റി​​ച്ചു ന​​ട​​ന്ന ക​​ള​​ഭാ​​ഭി​​ഷേ​​ക ​ച​​ട​​ങ്ങു​​ക​​ൾ പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി ശ്രീ​​മൂ​​ലം തി​​രു​​നാ​​ൾ രാ​​ഘ​​വ​​വ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു.


ഇ​​ന്നു കൂ​​ടി മാ​​ത്ര​​മേ ഭ​​ക്ത​​ർ​​ക്കു ക്ഷേ​​ത്ര​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​നാ​​കു. നാ​​ളെ ​രാ​​വി​​ലെ പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി​​യു​​ടെ ദ​​ർ​​ശ​​ന​​ത്തി​​നു​ ശേ​​ഷം മേ​​ൽ​​ശാ​​ന്തി ന​​ട അ​​ട​​ച്ചു താ​​ക്കോ​​ൽ കൈ​​മാ​​റും. തു​​ട​​ർ​​ന്നു രാ​​ജ​​പ്ര​​തി​​നി​​ധി​​യും സം​​ഘ​​വും തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​യി മ​​ല​​യി​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.