ശബരിമലയിലെ ശുദ്ധിക്രിയ: തന്ത്രിക്കു വിശദീകരണം നൽകാൻ ബോർഡ് രണ്ടാഴ്ചകൂടി സമയം നീട്ടി നൽകി
ശബരിമലയിലെ ശുദ്ധിക്രിയ: തന്ത്രിക്കു വിശദീകരണം നൽകാൻ ബോർഡ് രണ്ടാഴ്ചകൂടി സമയം നീട്ടി നൽകി
Tuesday, January 22, 2019 1:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ സ്ത്രീ ​​പ്ര​​വേ​​ശി​​ച്ച​​തി​​നെത്തു​​ട​​ർ​​ന്ന് ശു​​ദ്ധി​​ക്രി​​യ ന​​ട​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് ത​​ന്ത്രി​​യോ​​ടു വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യ​​തി​​നു മ​​റു​​പ​​ടി ന​​ൽ​​കാ​​നു​​ള്ള സ​​മ​​യം ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി ന​​ൽ​​കി.

ഈ​​മാ​​സം 16 ന​​ക​​മാ​​ണ് മ​​റു​​പ​​ടി ന​​ൽ​​കേ​​ണ്ടി​​യി​​രു​​ന്ന​​ത്. മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്ക് ക​​ഴി​​ഞ്ഞ് താ​​ൻ ജ​​നു​​വ​​രി 20 നാ​​ണ് സ​​ന്നി​​ധാ​​ന​​ത്ത് നി​​ന്ന് ഇ​​റ​​ങ്ങി​​യ​​തെ​​ന്നും അ​​തി​​നാ​​ൽ മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ കൂ​​ടു​​ത​​ൽ സ​​മ​​യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ത​​ന്ത്രി ബോ​​ർ​​ഡി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.


ത​​ന്ത്രി​​യോ​​ട് വി​​ശ​​ദീ​​ക​​ര​​ണം ചോ​​ദി​​ക്കാ​​ൻ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന് അ​​ധി​​കാ​​ര​​മു​​ണ്ടോ എ​​ന്ന ചോ​​ദ്യ​​മു​​ന്ന​​യി​​ച്ച് ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. നി​​യ​​മ​​വ​​ശ​​ങ്ങ​​ൾ ആ​​ലോ​​ചി​​ക്കാ​​ൻ കൂ​​ടു​​ത​​ൽ സ​​മ​​യം വേ​​ണ​​മെ​​ന്ന ത​​ന്ത്രി​​യു​​ടെ ആ​​വ​​ശ്യം ബോ​​ർ​​ഡ് യോ​​ഗം അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.