അ​ന്താ​രാ​ഷ്‌ട്ര ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ബി​ഷ​നു തു​ട​ക്കമായി
അ​ന്താ​രാ​ഷ്‌ട്ര ഹെ​ൽ​ത്ത് കെ​യ​ർ  എ​ക്സി​ബി​ഷ​നു തു​ട​ക്കമായി
Friday, February 15, 2019 1:02 AM IST
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ എ​​​ക്സി​​​ബി​​​ഷ​​​ന് അ​​​ങ്ക​​​മാ​​​ലി​ അ​​ഡ്‌​​ല​​​ക്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.​ കോ​​​യ​​​ന്പ​​​ത്തൂ​​​ർ ആ​​​ര്യ​​​വൈ​​​ദ്യ ഫാ​​​ർ​​​മ​​​സി​ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ത്മ​​​ശ്രീ ഡോ. ​​​പി.​​​ആ​​​ർ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മൂ​​​ന്നു ദി​​​വ​​​സം നീ​​​ളു​​​ന്ന ആം​​​പ്ടെ​​​ക് ഇ​​​ന്ത്യ 2019 എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ 250 ൽ ​​പ​​രം പ്ര​​​ദ​​​ർ​​​ശ​​​ന സ്റ്റാ​​​ളു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. എ​​​ക്സി​​​ബി​​​ഷ​​​ന്‍റെ​​​യും ആ​​​യു​​​ർ​​​വേ​​​ദി​​​ക് മെ​​​ഡി​​​സി​​​ൻ മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും.


ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഔ​​​ഷ​​​ധ ക​​​ർ​​​ഷ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി ശ​​​ശി ത​​​ണ്ടാ​​​ശേ​​​രി​​​യെ ആ​​​ദ​​​രി​​​ച്ചു. ഔ​​​ഷ​​​ധ​​​മി​​​ത്ര അ​​​വാ​​​ർ​​​ഡു​​ദാ​​​ന​​വും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്നു. ആ​​​യു​​​ർ​​​വേ​​​ദം സം​​​ബ​​​ന്ധി​​​ച്ച് മി​​​ക​​​ച്ച റി​​​പ്പോ​​​ർ​​​ട്ടിം​​ഗി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി​​​യ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ആം​​​പ്ടെ​​​ക് എ​​​ക്സി​​​ബി​​​ഷ​​​ന്‍റെ പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി എം. ​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.