സ​​​ഭ​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ക​​​മ്യൂ​​​ണി​​​സ്റ്റ് അ​​​ജ​​​ൻ​​ഡ: ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം
Friday, February 15, 2019 1:32 AM IST
കൊ​​​ച്ചി: ച​​​ർ​​​ച്ച് ആ​​​ക്ട് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം സ​​​ഭ​​​യെ ത​​​ക​​​ർ​​​ക്കു​​​വാ​​​നു​​​ള്ള ക​​​മ്യൂ​​​ണി​​​സ്റ്റ് അ​​​ജ​​​ൻ​​ഡ​​​യാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​ന്നി​​​ലം. ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​തീ​​​രു​​​മാ​​​നം എ​​​ന്തു വി​​​ല കൊ​​​ടു​​​ത്തും ത​​​ട​​​യും. ച​​​ർ​​​ച്ച് ആ​​​ക്ടു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ ഈ ​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​വ​​​സാ​​​ന ക​​​മ്യൂ​​​ണി​​​സ്റ്റ് മ​​​ന്ത്രി​​​സ​​​ഭ​​​യാ​​​യി ച​​​രി​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

ച​​​ർ​​​ച്ച് ആ​​​ക്ടി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​ന്നു വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ തോ​​​മ​​​സി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്നു ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കും. സ​​​ഭ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും കെ​​​ട്ടു​​​റ​​​പ്പി​​​നു​​​മാ​​​യി ഏ​​​ത​​​റ്റം വ​​​രെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.