പാമ്പാറ്റില്‍ അഴുകിയ മൃതദേഹം: ഒഴുക്കില്‍പ്പെട്ട് കാണാതായ ഐഎസ്ആര്‍ഒ ജീവനക്കാരന്‍റേതെന്ന് സംശയം
Saturday, February 16, 2019 12:50 AM IST
മ​റ​യൂ​ര്‍: പാ​മ്പാ​റ്റി​ലെ ഇ​ട​ക്ക​ട​വ് ഭാ​ഗ​ത്ത് ജീ​ര്‍ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം​ക​ണ്ടെ​ത്തി.​ ഇ​ട​ക്ക​ട​വ് തൂ​ക്കു​വ​യ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്തെ പാ​റ​യി​ടു​ക്കി​ലാ​ണ് ഇ​ന്ന​ലെ​ വൈ​കു​ന്നേ​രം​ നാ​ലോ​ടെ അ​ഴു​കി​യ നി​ല​യി​ല്‍ പു​രു​ഷ​ന്‍റേ​തെ​ന്നു തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹം​ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​ പൊ​ങ്ങ​മ്പ​ള്ളി​കു​ടി​യി​ലെ കു​പ്പ​ന്‍ എ​ന്ന​യാ​ളു​ടെ​ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്.​പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് മ​റ​യൂ​ര്‍ ജ​ന​മൈ​ത്രി പൊ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​ആ​ര്‍. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 13 ന്സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​മ്പാ​റി​ലെ കോ​വി​ല്‍ക്ക​ട​വ് ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ഐ​എ​സ്ആ​ര്‍ഒ ജീ​വ​ന​ക്കാ​ര​ന്‍ രാ​ജ്കു​മാ​റി​ന്‍റേ​താ​ണെ​ന്ന്പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.


രാ​ജ്കു​മാ​ര്‍ ഒ​ഴു​ക്കി​ല്‍പ്പെ​ട്ട ഭാ​ഗ​ത്തു​നി​ന്നും അ​ഞ്ചു​ കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യാ​ണു മൃ​ത​ദേ​ഹം​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ് കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും​ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നാ​യി​ ഇ​ന്ന് എ​ത്തി​ക്കും. നേ​രം വൈ​കി​യ​തി​നാ​ല്‍ മൃ​ത​ദേ​ഹ​ത്തി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍പ്പെ​ടു​ത്തി.​ രാ​ജ് കു​മാ​റി​നെ കാ​ണാ​ത​യ​തി​നെ​തു​ട​ര്‍ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ്, നേ​വി, പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.