നഴ്സിന്‍റെ പരാതി: ഡോക്ടർക്കു സ്ഥലംമാറ്റം
നഴ്സിന്‍റെ പരാതി: ഡോക്ടർക്കു സ്ഥലംമാറ്റം
Saturday, February 16, 2019 1:11 AM IST
കോ​​​ട്ട​​​യം: രോ​​​ഗി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ട്രേ ​​​വ​​​ച്ച​തി​ന് ട്രെ​യി​നി ന​​​ഴ്സി​​​നെ ക​​​ട്ടി​​​ലി​​​ൽ കി​​​ട​​​ത്തി കാ​​​ലി​​​ൽ അ​​​തേ ട്രേ ​​​വ​​​ച്ചു ശി​​​ക്ഷി​​​ച്ചെ​ന്ന പ​രാ​തി​യി​ൽ കോട്ടയം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​ക്കു സ്ഥ​ലം​മാ​റ്റം. ഡോ. ​​​ജോ​​​ണ്‍ എ​​​സ്. കു​​​ര്യ​​​നെ​യാ​ണ് ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ്ഥ​​​ലം​​​മാ​​​റ്റി​യ​ത്. സ​​​ർ​​​ജ​​​റി തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ന​​​ഴ്സി​​​ന്‍റെ പ​​​രാ​​​തി​യെ​ത്തു​ട​ർ​ന്നു വി​​​വി​​​ധ ന​​​ഴ്സിം​​​ഗ് സം​​​ഘ​​​ട​​​ന​​​ക​​​ൾ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.