ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു വീട്ടമ്മ മരിച്ചു
ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു വീട്ടമ്മ മരിച്ചു
Monday, February 18, 2019 1:44 AM IST
ഗാ​ന്ധി​ന​ഗ​ർ: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. ഭ​ർ​ത്താ​വി​നെ പ​രി​ക്കു​ക​ളോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി വെ​ട്ട​ത്ത് സോ​ണി ഐ​പ്പി​ന്‍റെ ഭാ​ര്യ​യും മാ​ങ്ങാ​നം മ​ന്ദി​രം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​യ ജൂ​നി​യ (31)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി റോ​ഡി​ൽ പ​യ്യ​പ്പാ​ടി പൊ​യ്ക​യി​ൽ​പ്പ​ടി​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

സോ​ണി- ജൂ​നി​യ ദ​ന്പ​തി​ക​ൾ നി​ർ​മി​ക്കു​ന്ന പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി നി​ൽ​ക്കേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഖ​ത്ത​റി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് സോ​ണി ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​രാ​ഴ്ച മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ജോ​ലി​ക്കു​ശേ​ഷം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു ജൂ​നി​യ. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് സോ​ണി​ക്കൊ​പ്പം തി​രി​കെ വാ​ട​ക വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ ജൂ​നി​യ, സോ​ണി എ​ന്നി​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജൂ​നി​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സോ​ണി​യു​ടെ ത​ല​യ്ക്കാ​ണു പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ജൂ​നി​യ​യു​ടെ സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: നി​യാ ആ​ൻ സോ​ണി (ആ​റ്), ബോ​വ​സ് വി.​സോ​ണി (മൂ​ന്ന​ര). അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ട്ട​റി​ൽ ഏ​തു വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കോ​ട്ട​യം ഈ​സ്റ്റ് എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.