പ്ര​കൃ​തി​സൗ​ഹൃ​ദ ബ്ര​ഹ്മാ​ണ്ഡ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വേ​ണം: ക​ണ്ണ​ന്താ​നം
പ്ര​കൃ​തി​സൗ​ഹൃ​ദ ബ്ര​ഹ്മാ​ണ്ഡ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വേ​ണം: ക​ണ്ണ​ന്താ​നം
Monday, February 18, 2019 1:44 AM IST
പീ​​രു​​മേ​​ട്: പ്ര​​കൃ​​തി​​ക്കു ദോ​​ഷം​​വ​​രാ​​ത്ത രീ​​തി​​യി​​ൽ കൂ​​ടു​​ത​​ൽ സ്ഥ​​ലം ക​​ണ്ടെ​​ത്തി ബ്ര​​ഹ്മാ​​ണ്ഡ പ​​ദ്ധ​​തി​​ക​​ൾ ഒ​​രു​​ക്കി​​യാ​​ലേ കൂ​​ടു​​ത​​ൽ സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​കൂ​യെ​ന്ന് കേ​​ന്ദ്ര ടൂ​​റി​​സം മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം. ഇ​തി​നാ​യി കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണം. വാ​​ഗ​​മ​​ണ്ണി​​ൽ സ്വ​​ദേ​​ശ് ദ​​ർ​​ശ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ പ​​ത്ത​​നം​​തി​​ട്ട ഗ​​വി - വാ​​ഗ​​മ​​ണ്‍ - തേ​​ക്ക​​ടി ഇ​​ക്കോ ടൂ​​റി​​സം സ​​ർ​​ക്യൂ​​ട്ട് ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

പു​​തി​​യ ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്പോ​​ൾ ആ ​​പ്ര​​ദേ​​ശ​​ത്തു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്കു ജീ​​വി​​ത​​മാ​​ർ​​ഗം ക​​ണ്ടെ​​ത്തി പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്ക​ണം. 99 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​യാ​​ണ് പ്ര​​ദേ​​ശ​​ത്തു ന​​ട​​ത്തു​​ന്ന​​ത്. വാ​​ഗ​​മ​​ണ്‍ പ്ര​​ദേ​​ശ​​ത്തു പാ​​ത​​യോ​​ര​​ത്ത് ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന ചെ​​റു​​ക​​ട​​ക​​ൾ ഗ​​താ​​ഗ​​ത​ ത​​ട​​സ​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​തി​​നൊ​​​പ്പം വാ​​ഗ​​മ​ണി​​നെ ഒ​​രു ചേ​​രി​​യാ​​യി മാ​​റ്റു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്ര​​കാ​​ര​​മു​​ള്ള ക​​ട​​ക​​ൾ വി​​നോ​​ദ സ​​ഞ്ചാ​​ര​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​യ്ക്ക് അ​നി​വാ​ര്യ​മാ​ണു താ​നും. അ​തി​നാ​ൽ ഈ ​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ റോ​​ഡ​​രി​​കി​​ൽ​​നി​​ന്നു മാ​​റ്റി ന​​ല്ല രീ​​തി​​യി​​ൽ പു​​നഃ​​സ്ഥാ​പി​ക്കാ​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി എം.​​എം മ​​ണി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, ഇ.​​എ​​സ്. ബി​​ജി​​മോ​​ൾ എം​​എ​​ൽ​​എ എ​​ന്നി​​വ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ പ​​ദ്ധ​​തി​​യു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തി​​ൽ മ​​ന്ത്രി പ്ര​​തി​​ഷേ​​ധി​​ച്ചു.
ച​​ട​​ങ്ങി​​ൽ കേ​​ന്ദ്ര ടൂ​​റി​​സം മ​​ന്ത്രാ​​ല​​യം ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സു​​മ​​ൻ ബി​​ല്ല്, ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, ഇ.​​എ​​സ്. ബി​​ജി​​മോ​​ൾ എം​​എ​​ൽ​​എ, ഏ​​ല​​പ്പാ​​റ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് രാ​​ജേ​​ന്ദ്ര​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​ൻ. സു​​ധാ​​ക​​ര​​ൻ, ബി​​ജെ​​പി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി. ​​സ​​ന്താ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.