കു​സാ​റ്റി​ൽ അ​ന്താ​രാ​ഷ്‌ട്ര സ​മ്മേ​ള​നം
Tuesday, February 19, 2019 1:11 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ ബ​​​യോ​​​ള​​​ജി, ബ​​​യോ ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പു​​​ക​​​ൾ സ​​​മു​​​ദ്ര സൂ​​​ക്ഷ്മ ജീ​​​വി​​​ക​​​ളെ​​​പ്പ​​​റ്റി അ​​​ന്താ​​​രാ​​​ഷ്‌ട്ര സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ മെ​​​യി​​​ൻ കാ​​​ന്പ​​​സി​​​ലെ സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി.

യു​​​എ​​​സ്എ​​​യി​​​ലെ സ്ക്രി​​​പ്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ഷ്യ​​​നോ​​​ഗ്ര​​​ഫി എ​​​മ​​​രി​​​റ്റ​​​സ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ഡേ​​​വി​​​ഡ് ചെ​​​ക്ലി, യു​​​കെ നാ​​​ഷ​​​ണ​​​ൽ മ്യൂ​​​സി​​​യം ഓ​​​ഫ് വെ​​​യ്ൽ​​​സി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ൻ ഡോ. ​​​ഗ്ര​​​ഹാം പി. ​​​ഒ​​​ലി​​​വ​​​ർ, സ്പെ​​​യി​​​നി​​​ലെ ആ​​​സ്റ്റി മ​​​റൈ​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ലെ ഡോ. ​​​എ​​​യ്ഞ്ച​​​ൽ ബോ​​​ർ​​​ജ, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സിം​​​ഗ​​​പ്പൂ​​​രി​​​ലെ സി​​​സ്റ്റ​​​മാ​​​റ്റി​​​ക് ആ​​​ൻ​​​ഡ് ഇ​​​ക്കോ​​​ള​​​ജി ല​​​ബോ​​​റ​​​ട്ട​​​റി മേ​​​ധാ​​​വി ഡോ. ​​​പീ​​​റ്റ​​​ർ ന​​​ഗ് കി ​​​ലി​​​ൻ തു​​​ട​​​ങ്ങി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മ​​​റൈ​​​ൻ സ​​​യ​​​ൻ​​​സ് എ​​​ക്സ്പോ​​​യും ന​​​ട​​​ക്കും.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ icb19.cusat.ac.in വെ​​​ബ്സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.