കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യ​മെ​ന്നു കോ​ടി​യേ​രി ബാലകൃഷ്ണൻ
കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യ​മെ​ന്നു കോ​ടി​യേ​രി ബാലകൃഷ്ണൻ
Tuesday, February 19, 2019 1:40 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : കാ​​സ​​ർ​​ഗോ​​ഡ് പെ​​രി​​യ​​യി​​ൽ ര​​ണ്ട് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട സം​​ഭ​​വം അ​​ത്യ​​ന്തം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​വും അ​​പ​​ല​​പ​​നീ​​യ​​വു​​മാ​​ണെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ. എ​​ന്തൊ​​ക്കെ പ്ര​​കോ​​പ​​ന​​ങ്ങ​​ളു​​മു​​ണ്ടാ​​യാ​​ലും ഇ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം ന​​ട​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളും അ​​ക്ര​​മ​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത് പാ​​ർ​​ടി ന​​യ​​മ​​ല്ല. ഏ​​തു ഘ​​ട്ട​​ത്തി​​ലും സ​​മാ​​ധാ​​നം നി​​ല​​നി​​ർ​​ത്താ​​ൻ പാ​​ർ​​ടി പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ൻ​​കൈ​​യെ​​ടു​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​ത്. പാ​​ർ​​ടി​​യു​​ടെ ഇ​​ത്ത​​രം നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് വി​​രു​​ദ്ധ​​മാ​​യി ആ​​രെ​​ങ്കി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​വ​​രെ പാ​​ർ​​ടി​​യി​​ൽ വ​​ച്ചു​പൊ​​റു​​പ്പി​​ക്കി​​ല്ല. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്ക് ഒ​​രു സ​​ഹാ​​യ​​വും പാ​​ർ​​ടി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും ഉ​​ണ്ടാ​​കി​​ല്ലെ​​ന്നും കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.