സോ​ളാ​ർ ത​ട്ടി​പ്പ് കേ​സ്: സ​രി​ത​യെ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​യും വെ​റു​തേ​വി​ട്ടു
സോ​ളാ​ർ ത​ട്ടി​പ്പ് കേ​സ്: സ​രി​ത​യെ​യും ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​യും വെ​റു​തേ​വി​ട്ടു
Tuesday, February 19, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യി ടി.​​​സി.​ മാ​​​ത്യു​​​വി​​​നെ ക​​​ബി​​​ളി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ സ​​​രി​​​ത എ​​​സ്. നാ​​​യ​​​രെ​​​യും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​യും തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ഡീഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ​​​റ്റ് കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ടു.​ കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ക​​​രാ​​​ർ ലം​​​ഘ​​​നം മാ​​​ത്ര​​​മേ ന​​​ട​​​ന്നി​​​ട്ടു​​​ള്ളു​​​വെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


​​​ടീം സോ​​​ളാ​​​ർ എ​​​ന​​​ർ​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​മ്പ​​​നി​​​യു​​​ടെ കൊ​​​ച്ചി മേ​​​ഖ​​​ല ഓ​​​ഫീ​​​സി​​​ലെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ടി.​​​സി. ​മാ​​​ത്യു​​​വി​​​നു സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ളു​​​ടെ​​​യും കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെയും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് 1.5 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.