മി​​ക്സഡ് മെ​​ത്തേ​​ഡ് റി​​സ​​ർ​​ച്ച്; രാ​​ജ്യാ​​ന്ത​​ര സ​​മ്മേ​​ള​​നം 22 മു​​ത​​ൽ
Wednesday, February 20, 2019 12:50 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മി​​ക്സഡ് മെ​​ത്തേ​​ഡ്സ് ഗ​​വേ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര കോ​​ണ്‍​ഫ​​റ​​ൻ​​സ് 22 മു​​ത​​ൽ 24 വ​​രെ ന​​ട​​ക്കും. ബ്രി​​ട്ട​​ണി​​ലെ ബൗ​​ണ്‍​മൗ​​ത്ത്, ലി​​വ​​ർ​​പൂ​​ൾ ജോ​​ണ്‍ മൂ​​ർ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ന​​ട​​ക്കു​​ക.

ഗ​​വേ​​ഷ​​ണ​​രം​​ഗ​​ത്ത് നൂ​​ത​​ന പ്ര​​വ​​ണ​​ത​​യാ​​യ മി​​ക്സ്ഡ് മെ​​ത്തേ​​ഡ്സി​​നെ​​ക്കു​​റി​​ച്ചും മി​​ക​​ച്ച ജേ​​ർ​​ണ​​ലു​​ക​​ളി​​ൽ ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും വി​​ദ​​ഗ്ധ​​ർ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. ഗ​​വേ​​ഷ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പ​​ങ്കെ​​ടു​​ക്കാം. റി​​സ​​ർ​​ച്ച് ഗ്രാ​​ന്‍റ് എ​​ഴു​​ത്തു​​രീ​​തി, റി​​സ​​ർ​​ച്ച് മെ​​ത്ത​​ഡോ​​ള​​ജി, എ​​സ്പി​​എ​​സ്എ​​സ് എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള പ്രീ​​കോ​​ണ്‍​ഫ​​റ​​ൻ​​സ് ശി​​ൽ​​പ​​ശാ​​ല 22ന് ​​ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡോ. ​​പ​​ദ്മം​​ശി​​ഖ​​ദ, പ്ര​​ഫ. എ​​ഡ്വി​​ൻ വാ​​ൻ തേ​​ജ​​ലിം​​ഗ​​ൻ, ഡോ. ​​പ്ര​​മോ​​ദ് റ​​ഗ്മി, പ്ര​​ഫ. ജ​​യ​​ദേ​​വ​​ൻ ശ്രീ​​ധ​​ര​​ൻ, ഡോ. ​​രാ​​ജേ​​ഷ് കോ​​മ​​ത്ത്, ഡോ. ​​മു​​ഹ​​മ്മ​​ദ് അ​​സിം, ഡോ. ​​ബ്രി​​ജേ​​ഷ് സ​​ത്യ​​ൻ, ഡോ. ​​ബേ​​ദാ​​ന്ത റോ​​യ് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ക്ലാ​​സെ​​ടു​​ക്കും.

സം​​ഗ്ര​​ഹം ഇ​​ന്നു​​കൂ​​ടി സ​​മ​​ർ​​പ്പി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.sobs.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ര​​ജി​​സ്ട്രേ​​ഷ​​ന് 9526719084.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.