കാ​ലി​ത്തീ​റ്റ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കാ​ൻ നി​യ​മം വരും: മ​ന്ത്രി കെ. രാ​ജു
കാ​ലി​ത്തീ​റ്റ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കാ​ൻ നി​യ​മം വരും: മ​ന്ത്രി കെ. രാ​ജു
Sunday, February 24, 2019 1:21 AM IST
അ​​ന്പ​​ല​​പ്പു​​ഴ: കാ​​ലി​​ത്തീ​​റ്റ ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ നി​​യ​​മ​​നി​​ർ​​മാ​​ണം പ​​ണി​​പ്പു​​ര​​യി​​ലാ​​ണെ​​ന്നു വ​​നം, മൃ​​ഗ​​സം​​ര​​ക്ഷ​​ണ, ക്ഷീ​​ര​​വി​​ക​​സ​​ന മ​​ന്ത്രി കെ. ​​രാ​​ജു. വ​​ണ്ടാ​​നം ഗ​​വ​​ണ്‍​മെ​​ന്‍റ് റ്റി.​​ഡി. മെ​​ഡി​​ക്ക​​ൽ ​കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സം​​സ്ഥാ​​ന ക്ഷീ​​ര​​ക​​ർ​​ഷ​​ക പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ണ്ടാ​​ക്കി​​യാ​​ലേ വി​​പ​​ണി സാ​​ധ്യ​​ത കൂ​ട്ടാ​നാ​കൂ​യെ​ന്നും അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.

യോ​​ഗം കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രെ കൃ​​ഷി​​ക്കാ​​രാ​​യി അം​​ഗീ​​ക​​രി​​ച്ചാ​​ൽ മാ​​ത്ര​​മേ ഈ ​​മേ​​ഖ​​ല​​യി​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള​​ട​​ക്കം ല​​ഭ്യ​​മാ​​കൂ​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡു​​ക​​ൾ ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ സ​​മ്മാ​​നി​​ച്ചു. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​ള്ള പു​​ര​​സ്കാ​​ര​​ങ്ങ​​ൾ മ​​ന്ത്രി കെ. ​​രാ​​ജു​ സ​മ്മാ​നി​ച്ചു. ദീ​​പി​​ക കൊ​​ച്ചി ന്യൂ​​സ് എ​​ഡി​​റ്റ​​ർ എം. ​​റോ​​യ് മാ​ധ്യ​മ പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക​​യി​​ൽ വ​​ന്ന ലേ​​ഖ​​ന​​ത്തി​നു പ്ര​​ത്യേ​​ക പു​​ര​​സ്കാ​​രം നേ​​ടി​​യ റി​​ച്ചാ​​ർ​​ഡ് ജോ​​സ​​ഫും പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ക്ഷീ​​ര​​സം​​ഘ​​ങ്ങ​​ൾ​​ക്കു​​ള്ള ഫെ​​സി​​ലി​​റ്റേ​​ഷ​​ൻ സെ​​ന്‍റ​​ർ ധ​​ന​​സ​​ഹാ​​യ വി​​ത​​ര​​ണം മ​​ന്ത്രി സു​​നി​​ൽ​​കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു.


ച​​ട​​ങ്ങി​​ൽ മ​​റ്റു​​ ധ​​ന​​സ​​ഹാ​​യ​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു. ക്ഷീ​​ര​​ക​​ർ​​ഷ​​ക ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. രാ​​ജ​​ൻ, മി​​ൽ​​മ ചെ​​യ​​ർ​​മാ​​ൻ പി.​​എ. ബാ​​ല​​ൻ മാ​​സ്റ്റ​​ർ, കേ​​ര​​ള ഫീ​​ഡ്സ് ചെ​​യ​​ർ​​മാ​​ൻ കെ.​​എ​​സ്. ഇ​​ന്ദു​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല സ​​ഹ​​ക​​ര​​ണ ക്ഷീ​​രോ​​ത്പാ​​ദ​​ക യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ ക​​ല്ല​​ട ര​​മേ​​ശ്, അ​​ന്പ​​ല​​പ്പു​​ഴ തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ലാ​​ൽ, ആ​​ല​​പ്പു​​ഴ ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ എ.​​ആ​​ർ. ക​​ണ്ണ​​ൻ, ദ​​ലീ​​മ ജോ​​ജോ, ക്ഷീ​​ര​​വി​​ക​​സ​​ന ഡ​​യ​​റ​​ക്ട​​ർ ഏ​​ബ്ര​​ഹാം റ്റി. ​​ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ്വാ​​ഗ​​ത​​സം​​ഘം വൈ​​സ്ചെ​​യ​​ർ​​മാ​​നും അ​​ന്പ​​ല​​പ്പു​​ഴ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ കെ.​​എം. ജു​​നൈ​​ദ് സ്വാ​​ഗ​​ത​​വും ക്ഷീ​​ര​​വി​​ക​​സ​​ന ആ​​ല​​പ്പു​​ഴ ഡ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ കെ.​​ജി. ശ്രീ​​ല​​ത ന​​ന്ദി​​യും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.