മാടന്പിത്തരം കൈയിൽ വച്ചാൽ മതി: കോ​ടി​യേ​രി
മാടന്പിത്തരം കൈയിൽ വച്ചാൽ മതി: കോ​ടി​യേ​രി
Sunday, February 24, 2019 1:28 AM IST
ആ​​ല​​പ്പു​​ഴ: ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സി​​പി​​എ​​മ്മു​​മാ​​യി ഇ​​ട​​ഞ്ഞു​നി​​ൽ​​ക്കു​​ന്ന എ​​ൻ​​എ​​സ്എ​​സി​​നെ ക​​ട​​ന്നാ​​ക്ര​​മി​​ച്ചു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ. വ​​രു​​ന്ന ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ എ​​ൻ​​എ​​സ്എ​​സി​​നെ അ​​നു​​ന​​യി​​പ്പി​​ക്കേ​​ണ്ട കാ​​ര്യം പാ​​ർ​​ട്ടി​​ക്കി​​ല്ലെ​​ന്നും മാ​​ട​​ന്പി​​ക​​ളു​​ടെ പി​​റ​​കെ പോ​​കേ​​ണ്ട ആ​​വ​​ശ്യം സി​​പി​​എ​​മ്മി​​നി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു കോ​​ടി​​യേ​​രി​​യു​​ടെ വാ​​ക്കു​​ക​​ൾ.

സു​​കു​​മാ​​ര​​ൻ നാ​​യ​​രു​​ടെ മാ​​ട​​ന്പി​​ത്ത​​രം അ​​ദ്ദേ​​ഹം കൈ​​യി​​ൽ വ​​ച്ചാ​​ൽ മ​​തി. കേ​​ര​​ള സം​​ര​​ക്ഷ​​ണ​​യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ത്തി​​യ കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ൻ​​എ​​സ്എ​​സി​​ന്‍റെ നി​​ല​​പാ​​ടു​കൊ​​ണ്ടു പാ​​ർ​​ട്ടി​​ക്ക് ഒ​​രു പ്ര​​ശ്ന​​വു​​മി​​ല്ല.


ഏ​​തെ​​ങ്കി​​ലു​​ം മ​​ത​​നേ​​താ​​ക്ക​​ൾ പ​​റ​​യു​​ന്ന​​തു പോ​​ലെ​​യ​​ല്ല കേ​​ര​​ള​​ത്തി​​ലെ കാ​​ര്യ​​ങ്ങ​​ൾ. സം​​സ്ഥാ​​ന​​ത്തെ മ​​ത​​സാ​​മു​​ദാ​​യി​​ക സം​​ഘ​​ട​​ന​​ക​​ൾ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നൊ​​പ്പ​​മാ​​ണെ​​ന്നും വ​​രു​​ന്ന ലോ​​ക്​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 2004 ആ​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും കോ​​ടി​യേ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.