ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സം​ര​ക്ഷ​ണ ക​ൺ​വ​ൻ​ഷ​ൻ 22 നു ​പാ​ലാ​യി​ൽ
Tuesday, March 19, 2019 12:35 AM IST
പാ​​ലാ: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​ത്തെ ത​​ക​​ർ​​ക്കു​​ന്ന ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ട് ന​​ട​​പ്പി​​ലാ​​ക്ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സം​​ര​​ക്ഷ​​ണ​ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 22 നു ​​പാ​​ലാ​​യി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സം​​ര​​ക്ഷ​​ണ ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​ട​​ത്തും. രാ​​വി​​ലെ 10.30 ന് ​​മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് എം​​പ്ലോ​​യീ​​സ് സൊ​​സൈ​​റ്റി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്യും.


ഡോ. ​​നോ​​യ​​ൽ മാ​​ത്യൂ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സാ​​ജു മാ​​ന്തോ​​ട്ടം, ജോ​​ൺ​​സ​​ൺ ചെ​​റു​​വ​​ള്ളി, എ​​സ്. സ​​ന്തോ​​ഷ്കു​​മാ​​ർ, ബൈ​​ബി തോ​​മ​​സ്, ഇ​​മ്മാ​​നു​​വ​​ൽ അ​​ഗ​​സ്റ്റി​​ൻ, ബോ​​ബി തോ​​മ​​സ്, ബോ​​സ്മോ​​ൻ ജോ​​സ​​ഫ്, നെ​​ൽ​​സ​​ൺ ഡാ​​ന്‍റെ, ബോ​​ബ​​ൻ ഫി​​ലി​​പ്പ്, കെ. ​​ഇ​​ബ്രാ​​ഹിം​​കു​​ട്ടി, ബൈ​​ജു ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.