യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, March 20, 2019 12:55 AM IST
വൈ​​ക്കം: വീ​​ട്ടി​​ലെ വൈ​​ദ്യു​​തി മീ​​റ്റ​​ർ മാ​​റ്റി വ​​യ്ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ യു​​വാ​​വ് ഷോ​​ക്കേ​​റ്റു മ​​രി​​ച്ചു. ചെ​​ന്പ് ബ്ര​​ഹ്മ​​മം​​ഗ​​ലം വൈ​​പ്പാ​​ട​​മേ​​ൽ കു​​രീ​​പ്പു​​ഴ വീ​​ട്ടി​​ൽ വി​​ജ​​യ​​ന്‍റെ മ​​ക​​ൻ വി​​ഷ്ണു (24)ആ​​ണ് മ​​രി​​ച്ച​​ത്.​​ ജോ​ലി​ക്കു​പോ​​യ അ​​മ്മ റീ​​ന ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ന് ​​വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ മ​​ക​​നെ ഷോ​​ക്കേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു മാ​​സം മു​​ന്പാ​​ണ് വി​​ഷ്ണു വൈ​​ക്കം ചെ​​മ്മ​​നാ​​ക​​രി സ്വ​​ദേ​​ശി സ​​ന്ധ്യാ​​മോ​​ളെ വി​​വാ​​ഹം ക​​ഴി​​ച്ച​​ത്.


വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള അ​​ര​​യ​​ൻ​​കാ​​വ് ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​മാ​​യ​​തി​​നാ​​ൽ വീ​​ട്ടി​​ലേ​​ക്കു ഭാ​​ര്യ​​വീ​​ട്ടു​​കാ​​രെ​​യ​​ട​​ക്കം വി​​ഷ്ണു ക്ഷ​​ണി​​ച്ചി​​രു​​ന്നു. സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ ന​​വീ​​ക​​രി​​ച്ച​​വീ​​ട്ടി​​ലെ വൈ​​ദ്യു​​തി വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ൻ വി​​ഷ്ണു ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് അ​​പ​​ക​​ടം പ​​റ്റി​​യ​​തെ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. സ​​ഹോ​​ദ​​ര​​ൻ: വി​​നീ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.