ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​സി​സി
Wednesday, March 20, 2019 1:07 AM IST
തി​​രു​​വ​​ല്ല: ക്രൈ​​സ്ത​​വ സ​​ഭ പ​​രി​​പാ​​വ​​ന​​മാ​​യി കാ​​ണു​​ന്ന പെ​​സ​​ഹാ വ്യാ​​ഴം, ദുഃ​​ഖ​​വെ​​ള്ളി ദി​​ന​​ങ്ങ​​ളി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്നും ഇ​​പ്ര​​കാ​​രം ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തു​​ന്ന​​താ​​യി വാ​​ർ​​ത്ത​​ക​​ൾ വ​​ന്നി​​ട്ടും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ൾ മൗ​​നം പാ​​ലി​​ക്കു​​ന്ന​​ത് അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യും കേ​​ര​​ളാ കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റവ.​​ഡോ. റെ​​ജി മാ​​ത്യു, അ​​സോ​​സി​​യേ​​റ്റ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​കാ​​ശ് പി. ​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച പ​​ക​​ൽ എ​​ല്ലാ ക്രൈ​​സ്ത​​വ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലും ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ട​​ക്കു​​ന്ന​​തും അ​​തി​ൽ ഭ​​ക്തി​​യോ​​ടു​​കൂ​​ടി ജ​​നം പ​ങ്കെ​ടു​ക്കു​ന്ന​​തും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന് അ​​റി​​വു​​ള്ള​​താ​​ണ്. കൂ​​ടാ​​തെ പ​​ള്ളി​​ക​​ളോ​​ടു ചേ​​ർ​​ന്നാ​​ണ് സ​​ഭ​​ക​​ളു​​ടെ സ്കൂ​​ളു​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷ​​വും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച മൂ​​ല്യനി​​ർ​​ണ​​യം ന​​ട​​ന്നാ​​ൽ അ​​ത് ആ​​രാ​​ധ​​ന​​യെ ബാ​​ധി​​ക്കു​​ക​​യും വി​​ശ്വാ​​സി സ​​മൂ​​ഹ​​ത്തി​​നു പ്ര​​യാ​​സ​​മാ​​കു​​ക​​യും ചെ​​യ്യും. അ​​തി​​നാ​​ൽ ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച മൂ​​ല്യനി​​ർ​​ണ​​യം ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.