പോ​ലീ​സ് സം​ര​ക്ഷ​ണം: ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ്
Thursday, March 21, 2019 1:27 AM IST
കൊ​​​ച്ചി: പ​​​ട്ടാ​​​ന്പി ചാ​​​ലി​​ശേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് സെ​​​ന്‍റ് പോ​​​ൾ​​​സ് പ​​​ള്ളി​​​യി​​​ൽ മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ എ​​​തി​​​ർ ക​​​ക്ഷി​​​ക​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് പു​​​തു​​​ശേ​​​രി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​ലി​​​യാ​​​സ് മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ത​​​ങ്ങ​​​ളെ മ​​​ത​​​പ​​​ര​​​മാ​​​യി ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നും സു​​​പ്രീംകോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കും പോ​​​ലീ​​​സി​​​നും ഇ​​ക്കാ​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.