സ്കൂ​ളുകളുടെ അ​പ്​ഗ്രഡേഷൻ: ഹ​ർ​ജി​ക​ൾ ഉ​യ​ർ​ന്ന ബെ​ഞ്ചി​ന്
Friday, March 22, 2019 12:59 AM IST
കൊ​​​ച്ചി: സ്കൂ​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ഞ്ചാം ക്ലാ​​​സും യു​​പി സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ട്ടാം ക്ലാ​​​സും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഒ​​​രു കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ൾ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​യ​​​ർ​​​ന്ന ബെ​​​ഞ്ചി​​​ന്‍റെ (ലാ​​​ർ​​​ജ​​​ർ ബെ​​​ഞ്ച്) പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല സ്കൂ​​​ളു​​​ക​​​ൾ ഇ​​​തി​​​ന​​​കം ആ​​​രം​​​ഭി​​​ച്ച അ​​​ഞ്ച്, എ​​​ട്ട് ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ഇ​​​നി​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷം ക​​​ഴി​​​യാ​​​റാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളെ മ​​​റ്റ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്ക​​​ണ​​​മെ​​​ന്നു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. സ്കൂ​​​ൾ അ​​​പ്ഗ്ര​​​ഡേ​​​ഷ​​​നി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വ​​​രു​​​ന്ന​​​തു​​​വ​​​രെ ഈ ​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ഞ്ച്, എ​​​ട്ട് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

വി​​​വി​​​ധ അ​​​ധ്യാ​​​പ​​​ക ര​​​ക്ഷാ​​​ക​​​ർ​​​തൃ സ​​​മി​​​തി​​​ക​​​ളും സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​രും ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ട് വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും എ​​​ൽ​​​പി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചാം ക്ലാ​​​സും യു​​​പി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​ട്ടാം ക്ലാ​​​സും അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളും യു​​​പി സ്കൂ​​​ളു​​​ക​​​ളും ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്ന് 2018 ജ​​​നു​​​വ​​​രി 29ന് ​​​മ​​​റ്റൊ​​​രു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സ്കൂ​​​ളു​​​ക​​​ൾ അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ ഒ​​​രു​​​കൂ​​​ട്ടം സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​യി​​​രു​​​ന്നു ആ ​​​വി​​​ധി. ര​​​ണ്ടു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചു​​​ക​​​ൾ ഒ​​​രേ വി​​​ഷ​​​യ​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഹ​​​ർ​​​ജി​​​ക​​​ൾ ഉ​​യ​​ർ​​ന്ന ബെ​​​ഞ്ചി​​​നു വി​​​ടാ​​​ൻ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ഹ​​​ർ​​​ജി​​​ക​​​ൾ ഉ​​​ചി​​​ത​​​മാ​​​യ ലാ​​​ർ​​​ജ​​​ർ ബെ​​​ഞ്ചി​​​നു വി​​​ടു​​​ന്ന​​​തി​​​നാ​​​യി ഹ​​​ർ​​​ജി​​​ക​​​ൾ ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​യ്​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.